‘മുസ്ലിംകളിൽനിന്ന് പണവും മദ്യവും കൈപ്പറ്റി ഹിന്ദുക്കളെ അപായപ്പെടുത്തുന്നു’; പൊലീസുകാരെ പരസ്യമായി ഭീഷണിപ്പെടുത്തി യതി നരസിംഹാനന്ദ്
text_fieldsഗാസിയാബാദ്: വിദ്വേഷ പ്രചാരകൻ യതി നരസിംഹാനന്ദ് പൊലീസുകാരെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ വൈറലാകുന്നു. യു.പിയിലെ ഗാസിയാബാദ് പൊലീസിനെയാണ് നരസിംഹാനന്ദും സംഘവും ഭീഷണിപ്പെടുത്തിയത്. മുസ്ലിംകളിൽ നിന്ന് പണവും മദ്യവും കൈപ്പറ്റി പൊലീസ് ഹിന്ദുക്കൾക്കെതിരേ പ്രവർത്തിക്കുന്നു എന്നായിരുന്നു നരസിംഹാനന്ദിന്‍റെ ആരോപണം. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മബ് സുബൈർ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മുസ്ലിംകൾെക്കതിരായ വിദ്വേഷ പരാമർശങ്ങൾക്ക് കുപ്രസിദ്ധി നേടിയ ആളാണ് യതി നരസിംഹാനന്ദ്. ഇയാൾക്കെതിരേ ആഴ്ച്ചകൾക്ക് മുമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനാണ് കേസെടുത്തത്. 16 സെക്കൻഡ് വീഡിയോയിൽ മുൻ രാഷ്ട്രപതിക്കെതിരെ അധിക്ഷേപകരവും വിദ്വേഷം ആളിക്കത്തിക്കുകയും സാമുദായിക സൗഹാർദത്തിന് വിഘാതം സൃഷ്ടിക്കുന്നതുമായ പരാമർശമാണ് നരസിംഹാനന്ദ് നടത്തിയത്. സബ് ഇൻസ്‌പെക്ടർ പ്രശാന്ത് ഗൗതമിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
നൂഹിലെ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനമുണ്ടായ, ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാർ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു ഇയാൾ. പരിപാടിക്കെതിരെ വൻ വിമർശനമുയർന്നതിനു പിന്നാലെ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇന്ത്യ ഇസ്‍ലാമിക രാജ്യമാകാതിരിക്കാൻ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ പ്രസവിക്കണമെന്ന് മറ്റൊരിക്കൽ ആഹ്വാനം ചെയ്തിരുന്നു. ജൂലൈ 16ന് മഹാത്മാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ദാസ്നാദേവി ക്ഷേത്രത്തിലെ പൂജാരി കൂടിയായ നരസിംഹാനന്ദിനെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.
Ghaziabad police looks so helpless in front of Yati Narasinghanand. He accuses Ghaziabad Police of getting Money and Alcohol from Muslims of that area. He later goes say CM Adityanath is not greater than Ravan.
— Mohammed Zubair (@zoo_bear) September 30, 2023
"Yahan saare police wale, Unke paas yaha Sharab Musalmano se… pic.twitter.com/YGwS9fzgPB
ദേശീയപതാക നിർമിക്കുന്നത് ബംഗാളിൽനിന്നുള്ള മുസ്‌ലിം കമ്പനിയാണെന്നും ഇതിന്റെ ഉടമ സലാഹുദ്ദീൻ എന്നയാളാണെന്നും അതിനാൽ ഹിന്ദുക്കൾ ആരും ദേശീയ പതാക വാങ്ങരുതെന്നും ഒരിക്കൽ ഇയാൾ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.