ഗുജറാത്തിൽ ഇതര സംസ്ഥാനക്കാർക്കുനേരെ വ്യാപക ആക്രമണം
text_fieldsഅഹ്മദബാദ്: ഗുജറാത്തിൽ ഇതര സംസ്ഥാനക്കാർക്കു നേരെ വ്യാപക ആക്രമണം. സബർകന്ത ജില്ലയിൽ കഴിഞ്ഞാഴ്ച 14 മാസം പ്രായമുള്ള ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ ബിഹാർ സ്വദേശി അറസ്റ്റിലായതിനെ തുടർന്നാണ് ആക്രമണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനക്കാരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്.
ഗാന്ധിനഗർ, മെഹ്സാന, സബർകന്ത, പത്താൻ, അഹ്മദാബാദ് ജില്ലകളിലാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായതെന്ന് പൊലീസ് ഡയറക്ടർ ജനറൽ ശിവാനന്ദ് ഝാ അറിയിച്ചു. വിവിധ സംഭവങ്ങളിലായി 150 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 28ന് സബർകന്ത ജില്ലയിലെ ഹമ്മത് നഗറിലാണ് ഠാകുർ സമുദായാംഗമായ കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയത്.
സംഭവത്തിൽ സെറാമിക് കമ്പനിയിൽ ജോലി ചെയ്യുന്ന ബിഹാർകാരനായ രവീന്ദ്രസാഹു അറസ്റ്റിലായി. തുടർന്ന് ഇതര സംസ്ഥാനക്കാരെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവാർത്ത പ്രചരിക്കുകയും ആക്രമണങ്ങൾ െപാട്ടിപ്പുറപ്പെടുകയുമായിരുന്നു. വാദ്നഗറിൽ ജനക്കൂട്ടം ഫാക്ടറി അഗ്നിക്കിരയാക്കി. ഇവിടത്തെ തൊഴിലാളികൾക്ക് നേരെയും ആക്രമണമുണ്ടായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഠാക്കൂർ സേന പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.