Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2023 8:35 AM IST Updated On
date_range 7 April 2023 8:35 AM ISTക്രൈസ്തവർക്കെതിരെ വിദ്വേഷ പരാമർശം; കർണാടക മന്ത്രിക്കെതിരെ കേസ്
text_fieldsbookmark_border
ബംഗളൂരു: ക്രൈസ്തവർക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ കർണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്. ആർ.ആർ. നഗർ എം.എൽ.എയും ഹോർട്ടികൾച്ചർ മന്ത്രിയുമായ മുനിരത്നക്കെതിരെ ആർ.ആർ. നഗർ പൊലീസാണ് നടപടിയെടുത്തത്.
മാർച്ച് 31ന് ഒരു കന്നട ന്യൂസ് ചാനലിലാണ് ക്രൈസ്തവരെ ആക്രമിക്കണമെന്നും അവരെ എപ്പോഴും പിന്തുടരണമെന്നും മന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് പരിശോധനക്കായുള്ള ൈഫ്ലയിങ് സർവൈലൻസ് ടീം തലവൻ മനോജ് കുമാറാണ് ഇതിനെതിരെ പരാതി നൽകിയത്.
മന്ത്രിയുടെ പരാമർശം സാമുദായിക സൗഹാർദം തകർക്കുന്നതും ക്രൈസ്തവരെ അവമതിക്കുന്നതുമാണെന്നാണ് പരാതി. അതേസമയം, മന്ത്രിയുടെ പ്രസംഗം ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തെപ്പറ്റിയാണെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story