ആയിഷ സുൽത്താനയുടേത് വിദ്വേഷ പരാമർശം –ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: ചാനൽ ചർച്ചയിൽ നടിയും സംവിധായകയുമായ ആയിഷ സുൽത്താന നടത്തിയ പരാമർശം സര്‍ക്കാറിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയിൽ. 'ബയോളജിക്കല്‍ വെപ്പണ്‍' പ്രയോഗിച്ചെന്ന് കേന്ദ്ര സർക്കാറിനെതിരെ പറഞ്ഞത് രാജ്യദ്രോഹപരമാണ്. അതിനാൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ആയിഷയുടെ മുന്‍കൂര്‍ ജാമ്യഹരജി തള്ളണമെന്നും ലക്ഷദ്വീപ് സീനിയര്‍ സൂപ്രണ്ട് ഓഫ് െപാലീസിനുവേണ്ടി സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നൽകിയ വിശദീകരണത്തില്‍ പറയുന്നു. ബി.ജെ.പി നേതാവിെൻറ പരാതിയിൽ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി െപാലീസ് കേസെടുക്കുകയും ഈ മാസം 20ന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്ത സാഹചര്യത്തിൽ അവർ നൽകിയ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് വിശദീകരണം. ജാമ്യഹരജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
പരാമര്‍ശത്തിൽ ക്ഷമ ചോദിെച്ചന്നും എന്നിട്ടും കേെസടുത്തത് ദുരുദ്ദേശ്യപരമാണെന്നുമാണ് ഹരജിയിൽ പറയുന്നത്. എന്നാൽ, ക്ഷമ ചോദിച്ചതിെൻറ പേരിൽ നിയമപരമായ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് വിശദീകരണത്തിൽ പറയുന്നു. ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയ കോവിഡ് പ്രോട്ടോകോളിനെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനമില്ലാത്തതാണ്. ലക്ഷദ്വീപ് നിവാസികള്‍ക്കെതിരെ കോവിഡ് മഹാമാരി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിെച്ചന്ന് ചൈനയോട് താരതമ്യം ചെയ്താണ് ആയിഷ ആരോപിച്ചത്. ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ലക്ഷദ്വീപ് നിവാസികള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിദ്വേഷത്തിന് കാരണമാകും. സമാധാനജീവിതം തകര്‍ക്കുകയാണ് ഉദ്ദേശ്യം. ഇത് ദേശീയോദ്ഗ്രഥനത്തിന് എതിരാണെന്നതടക്കം കണക്കിലെടുത്താണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
രാജ്യദ്രോഹക്കുറ്റം നിലനിലക്കാൻ അക്രമം നടക്കണമെന്നില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാൽ പ്രതിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം ചോദ്യം ചെയ്യാനാണ് വിളിച്ചിരിപ്പിക്കുന്നത്. അറസ്റ്റ് ഭയപ്പെടാനുള്ള കാരണം ഹരജിയില്‍ വിശദീകരിച്ചിട്ടില്ല. പ്രശസ്തിക്കുവേണ്ടിയാണ് ഹരജിയെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.