വിദ്വേഷ പ്രസംഗം; തമിഴ്നാട് ഗവർണർക്കെതിരെ ബിഷപ്സ് കൗൺസിൽ
text_fieldsചെന്നൈ: ന്യൂനപക്ഷങ്ങൾക്കെതിരെ തമിഴ്നാട് ഗവർണർ ആർ.എൻ. രവി വിദ്വേഷ പ്രസംഗം നടത്തിയതിൽ ബിഷപ്സ് കൗൺസിൽ പ്രതിഷേധിച്ചു. മൈലാപ്പൂരിൽ നടന്ന ചടങ്ങിലായിരുന്നു ഗവർണറുടെ വിവാദ പ്രസംഗം.
ബ്രിട്ടീഷ് സർക്കാർ ക്രിസ്ത്യൻ മിഷനറിമാരുമായി ചേർന്ന് ഇന്ത്യയുടെ സ്വത്വം നശിപ്പിക്കാൻ ശ്രമിക്കുകയും സമ്പത്ത് അപഹരിച്ചതായും അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ത്യയുടെ ആത്മാവിനെ തകർത്തെന്നുമാണ് ഗവർണർ പ്രസംഗിച്ചത്. ബ്രിട്ടീഷുകാരും ക്രിസ്ത്യാനികളും ഒരേ പക്ഷത്താണെന്നും മറ്റുള്ളവർ എതിർപക്ഷത്താണെന്നും പറയുന്നത് ചരിത്രപരമായ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ബിഷപ്സ് കൗൺസിൽ അഭിപ്രായപ്പെട്ടു. സമാധാനമായി ജീവിക്കുന്ന ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ രാഷ്ട്രീയമാണ് ഗവർണർ പ്രചരിപ്പിക്കുന്നതെന്ന് കൗൺസിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.