വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈകോടതി ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റിന് ഇൻഡ്യ മുന്നണി
text_fieldsന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകാനൊരുങ്ങി ഇൻഡ്യ മുന്നണി.
സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും രാജ്യസഭാംഗവുമായ കപിൽ സിബലിന്റെ നേതൃത്വത്തിലാണ് ഇംപീച്ച്മെന്റിന് നോട്ടീസ് നൽകുന്നത്.ഇംപീച്ച്മെന്റ് നോട്ടീസിൽ ഒപ്പുവെച്ചവരിൽ കേരളത്തിൽ നിന്നുള്ള സി.പി.എം എം.പിമാരായ ഡോ. വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, സി.പി.ഐ എം.പിമാരായ പി.സന്തോഷ് കുമാർ, പി.പി സുനീർ, കേരള കോൺഗ്രസ് അംഗം ജോസ്.കെ മാണി തുടങ്ങിയവരുമുണ്ട്.
നിയമ വാഴ്ചയുള്ള രാജ്യത്ത് സ്വതന്ത്ര നീതിന്യായ വ്യവസ്ഥ അനിവാര്യമാണെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ജഡ്ജിയുടെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നാഷനൽ കോൺഫറൻസ് അംഗം ആഗ സയ്യിദ് റൂഹുല്ല മെഹദി ലോക്സഭ സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.
ജഡ്ജിക്കെതിരെ നടപടി വേണം
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി സിറ്റിങ് ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ ഇതുവരെ നടപടി സീകരിക്കാത്തത് ഖേദകരമെന്ന് കത്തോലിക്ക മെത്രാന് സമിതി (സി.ബി.സി.ഐ). വർഗീയ വിദ്വേഷം പടർത്തുന്ന പരാമർശം നടത്തിയ ജഡ്ജിക്കെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർലമെന്റ് അംഗങ്ങളും മുന്നോട്ടുവരണമെന്നും സി.ബി.സി.ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ഇതേ ഹൈകോടതിയിൽ ക്രൈസ്തവർക്കെതിരെ നടത്തിയ ചില നിരീക്ഷണങ്ങൾ സുപ്രീംകോടതി നീക്കം ചെയ്തിരുന്നു. ഭരണഘടനയും അത് അനുവദിച്ച നിയമങ്ങളും ഉയർത്തിപ്പിടിക്കാനാണ് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരണഘടനയിലും അതിന്റെ ധാർമിക ഉത്തരവാദിത്തത്തിലും വിസ്വാസമില്ലാത്ത ഒരാൾക്ക് ന്യായാധിപനായി തുടരാൻ യോഗ്യതയില്ലെന്നും സി.ബി.സി.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.