Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2023 12:00 AM IST Updated On
date_range 30 Nov 2023 12:00 AM ISTവിദ്വേഷ പ്രസംഗം: നോഡൽ ഓഫിസറെ നിയോഗിക്കാത്ത കേരളത്തിന് നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തി തടയുന്നതിന് നോഡൽ ഓഫിസറെ നിയോഗിക്കണമെന്ന നിർദേശം നടപ്പാക്കാത്ത കേരളം അടക്കം വിവിധ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്. ഗുജറാത്ത്, കേരളം, തമിഴ്നാട്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നോഡൽ ഓഫിസർമാരെ വെച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറാണ് സുപ്രീംകോടതിയെ അറിയിച്ചത്.
തെഹ്സീൻ പൂനാവാല കേസിലാണ് വിദ്വേഷ പ്രസംഗകർക്കെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സുപ്രീംകോടതി മാർഗരേഖ നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 28 ഇടങ്ങളിൽ നോഡൽ ഓഫിസർമാരായിട്ടുണ്ടെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story