ഹാഥറസ്: മാധ്യമങ്ങളറിയാതിരിക്കാൻ കുടുംബത്തെ പൂട്ടിയിട്ടു; ഫോണുകൾ പിടിച്ചുെവച്ചു
text_fieldsന്യൂഡൽഹി: ഹാഥറസ് ഇരയുടെ വിവരങ്ങൾ മാധ്യമങ്ങളിൽനിന്ന് മറച്ചുവെക്കാൻ കുടുംബത്തെ പൂട്ടിയിട്ട് പൊലീസിെൻറ ക്രൂരത. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് നിയന്ത്രണത്തിലാക്കിയ പൊലീസ് കുടുംബാംഗങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. വിവരം പുറത്തറിയാതിരിക്കാൻ ബന്ധുക്കളടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചുവെച്ചു. പൊലീസിെൻറ കണ്ണുവെട്ടിച്ച് മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് ഒാടിയെത്തിയ ബന്ധുവായ കുട്ടിയാണ് ക്രൂരത പുറത്തെത്തിച്ചത്.
സംസാരിക്കുന്നതിനിടെ കുട്ടിയെ തടയാൻ പൊലീസ് വന്നത് വനിത മാധ്യമപ്രവർത്തകരടക്കമുള്ളവർ തടഞ്ഞു. പൊലീസ് വീട് കൈയടക്കിവെച്ചിരിക്കുകയാണെന്നും ചില േഫാണുകൾ അവരുടെ കൈയിലാണെന്നും മറ്റുള്ളവ സ്വിച്ച് ഒാഫ് ചെയ്യിപ്പിച്ചതായും കുട്ടി പറഞ്ഞു. മാധ്യമങ്ങളെ അകറ്റാൻ ഗ്രാമത്തിലേക്കുള്ള എല്ലാ വഴികളും അടച്ച് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചാണ് കുടുംബത്തെ പൊലീസ് വേട്ടയാടിയത്.
''അങ്കിളിന് (ഇരയുടെ പിതാവ്) മാധ്യമങ്ങളെ കാണണമെന്നുണ്ട്. എന്നാല്‍, പുറത്തിറങ്ങാൻ ഒരു വഴിയുമില്ല. വയലിലൂടെ പോവാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അവിടെയും പൊലീസ് ആണ്. ഗ്രാമത്തിലെ ഊടുവഴികള്‍ പോലും അവര്‍ തടഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളെ കാണാൻ കുടുംബമാണ് എന്നെ പറഞ്ഞയച്ചത്. ബലാത്സംഗത്തിന് ഇരയായില്ലെന്നും കോവിഡ് ബാധിച്ച് മരിച്ചതാണെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വീടിനു പുറത്തിറങ്ങാനോ അഭിഭാഷകരെ കാണാനോ ഞങ്ങള്‍ക്ക് അനുവാദമില്ല'' - കുട്ടി പറഞ്ഞു.
കുടുംബത്തിെൻറ ശുചിമുറിക്കു പുറത്തുപോലും പൊലീസ് കാവലാണന്ന് ഡോക്ടറെ കാണിക്കാനെന്നപേരിൽ ഗ്രാമത്തിന് പുറത്തെത്തിയ ഇരയുടെ അയൽവാസിയും മാധ്യമങ്ങളോട് പറഞ്ഞു.
പ്രത്യേക അന്വേഷണം സംഘം കുടുംബത്തെ സന്ദർശിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. സംഭവം വിവാദമായതോടെ, രണ്ടുദിവസത്തിനുശേഷം ശനിയാഴ്ച രാവിെലയാണ് കുടുംബത്തെ മോചിപ്പിച്ചതും മാധ്യമങ്ങൾക്ക് അനുമതി നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.