ഹാഥറസ്: കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകണം –പി.യു.സി.എൽ
text_fieldsലഖ്നോ: ഹാഥറസ് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും വീട്ടുതടങ്കലിൽ എന്നതുപോലെയാണ് അവർ ഓരാ ദിനവും കഴിഞ്ഞുപോകുന്നതെന്നും പൗരാവകാശ സംഘടന.
കുടുംബത്തിന് നൽകിയിരുന്ന സി.ആർ.പി.എഫ് സംരക്ഷണം പിൻവലിച്ചതോടെ കടുത്തഭീഷണിയിലാണ് അവർ. സമൂഹത്തിൽ പൂർണമായും ഒറ്റപ്പെട്ടു. കുടുംബാംഗങ്ങൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തി നിർഭയ ഫണ്ട് ഉപയോഗിച്ച് പുനരധിവസിപ്പിക്കണമെന്ന് പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) അംഗങ്ങളായ കമാൽ സിങ്, ഫർമാൻ നഖ്വി, അലോക്, ശശികാന്ത്, കെ.ബി. മൗര്യ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബർ 14ന് ഉത്തർപ്രദേശിലെ ഹാഥറസ് ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 19 കാരിയായ ദലിത് പെൺകുട്ടി രണ്ടാഴ്ചക്കുശേഷം ഡൽഹിയിലെ ആശുപത്രിയിലാണ് മരിച്ചത്.
തുടർന്ന് അർധരാത്രി തിരക്കിട്ട് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. കുടംബാംഗങ്ങളുടെ സമ്മതമില്ലാതെയും അവരുടെ വീട്ടിലേക്ക് അവസാനമായി മൃതദേഹം കൊണ്ടുപോകാനുള്ള അവസരവും നിഷേധിച്ചാണ് സംസ്കാരം നടത്തിയതെന്നും പി.യു.സി.എൽ ആരോപിച്ചു. ജില്ല മജിസ്ട്രേറ്റ് പ്രവീൺ കുമാർ, എസ്.പി വിക്രം വീർ, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കെതിരെ ഇക്കാര്യത്തിൽ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംഭവത്തിലേക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ വലിച്ചിഴച്ച് ഹിന്ദു-മുസ്ലിം സംഘർഷത്തിന് ഗൂഢാലോചന നടക്കുന്നതായി അലോക്, ഫർമാൻ നഖ്വി എന്നിവർ വാർത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.