ഹാഥറസ് കേസ്: സി.ബി.ഐ അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വേണമെന്ന് യു.പി
text_fieldsന്യൂഡൽഹി: ഹാഥറസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിെൻറ അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വേണമെന്ന് യു.പി സർക്കാർ. പെൺകുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും എല്ലാവിധ സുരക്ഷയും നൽകാൻ ബാധ്യസ്ഥരാണെന്നും യു.പി സർക്കാർ കോടതിയിൽ നിലപാടറിയിച്ചു.
മൂന്ന് തലങ്ങളിലുള്ള സുരക്ഷയാണ് പെൺകുട്ടിയുടെ കുടുംബത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രാമത്തിൽ സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ പൊലീസ് വിന്യാസത്തെ കുറിച്ചും യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ കുടുംബത്തിെൻറ സുരക്ഷക്കായി വനിത പൊലീസിനേയും വിന്യസിച്ചിട്ടുെണ്ടന്നും യു.പി സർക്കാർ അറിയിച്ചു.
അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൽക്കാലികമായി സജ്ജീകരിച്ച് ഓഫീസിൽ സി.ബി.ഐ ഇന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.