ഹാഥറസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് പറഞ്ഞ എ.ഡി.ജി.പിയെ ശകാരിച്ച് കോടതി
text_fieldsലഖ്നോ: ഹാഥറസ് സംഭവത്തിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച യു.പി എ.ഡി.ജി.പിയെ കടുത്ത ഭാഷയിൽ ശാസിച്ച് അലഹബാദ് ഹൈകോടതി. കേസന്വേഷണത്തിൽ നേരിട്ട് ഭാഗമല്ലാത്ത ഉദ്യോഗസ്ഥർ പരസ്യ പ്രസ്താവന നടത്തരുത്. അത് പൊതു ജനങ്ങൾക്കിടയിൽ അനാവശ്യ ഉൗഹാപോഹങ്ങൾക്കും ആശയക്കുഴപ്പത്തിനും ഇടയാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഫോറൻസിക് പരിശോധനയിൽ ശുക്ലത്തിെൻറ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നുമായിരുന്നു എ.ഡി.ജി.പി പ്രശാന്ത് കുമാറിെൻറ പ്രസ്താവന. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ശുക്ലത്തിെൻറ അംശം കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ട് ബലാത്സംഗം നടന്നിട്ടില്ല എന്നു പറയാനാവില്ലെന്ന് കോടതി എ.ഡി.ജി.പിയെ ഒാർമിപ്പിച്ചു. ക്രിമിനൽ നിയമത്തിൽ 2013ൽ വന്ന ഭേദഗതി എന്താണെന്ന് അറിയാമോയെന്ന്് കോടതി ചോദിച്ചു. ശുക്ലത്തിെൻറ അംശമില്ലെന്നത് പരിഗണനാർഹമായ ഒരു ഘടകം മാത്രമാണ്. എന്നാൽ, അത് ബലപ്പെടുത്തുന്ന മറ്റു തെളിവുകൾ ഉണ്ടെങ്കിലേ ബലാത്സംഗം നടന്നില്ലെന്ന് പറയാൻ കഴിയുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണത്തിലിരിക്കുന്ന കേസിൽ അതിെൻറ ഭാഗമല്ലാത്ത ഉദ്യോഗസ്ഥൻ അഭിപ്രായ പ്രകടനം നടത്തുന്നത് ഉചിതമാണോ എന്ന് കോടതി എ.ഡി.ജി.പിയോട് ചോദിച്ചു. ഇനി അങ്ങനെ സംഭവിക്കില്ലെന്ന് ഉദ്യോഗസ്ഥൻ കോടതി മുമ്പാകെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.