അതീഖുർറഹ്മാെൻറ ജീവൻ അപകടത്തിലെന്ന് ഭാര്യ സാൻജിദ
text_fieldsന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി സെക്രട്ടറി സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായി മഥുര ജയിലിൽ കഴിയുന്ന കാംപസ് ഫ്രണ്ട് നേതാവ് അതീഖുർറഹ്മാന് ചികിത്സ നിഷേധിക്കുന്നത് മൂലം ജീവൻ അപകടത്തിലാണെന്ന് ഭാര്യ സാൻജിദ. ആരോഗ്യനില മോശമായി ജൂലൈ 23 മുതൽ മഥുര ജയിലാശുപത്രിയിൽ കഴിയുന്ന അതീഖുർറഹ്മാനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും എത്രയും പെെട്ടന്ന് ജാമ്യം അനുവദിക്കണമെന്നും മുസഫർ നഗറിൽ നിന്ന് ന്യൂഡൽഹി പ്രസ് ക്ലബ്ബിൽ വന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സാൻജിദ ആവശ്യപ്പെട്ടു.
ഹൃദ്രോഗത്തിന് എയിംസിലെ ചികിത്സ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു അതീഖുർറഹ്മാൻ. അതിനിടെയാണ് ഹാഥ്റാസിലേക്കുള്ള യാത്രാമധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടച്ചതെന്ന് സാൻജിദ 'മാധ്യമ'ത്തോടു പറഞ്ഞു. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കാവുന്ന രോഗമാണ്. എന്നാൽ, കഴിഞ്ഞ 11 മാസമായി അതീഖിന് ചികിത്സ നിഷേധിക്കുകയാണ്. കുടുംബത്തിനോ അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടർക്കോ ആരോഗ്യസ്ഥിതി എന്താണെന്ന് പോലുമറിയില്ല. വിദഗ്ധ ചികിത്സക്കായി നിരവധി തവണ മഥുര േകാടതിയെയും ഹൈകോടതിയെയും സമീപിച്ചിട്ടും നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു.
അതീഖുർറഹ്മാൻ ഉത്തർപ്രദേശിൽ പൗരത്വ സമരത്തിന് നേതൃത്വം കൊടുത്തതും യു.പിയിലെ പൊലീസ് അതിക്രമങ്ങൾക്കെതിരെ സംസാരിച്ചതുമാണ് യു.പി പൊലീസിെൻറ പ്രതികാര നടപടിക്ക് കാരണമായതെന്ന് സാൻജിദക്കൊപ്പം വാർത്താസമ്മേളനത്തിലുണ്ടായിരുന്ന കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അശ്വാൻ സാദിഖ് പറഞ്ഞു. മരുന്ന് തുടർച്ചയായി മുടക്കിയത് മൂലം ആരോഗ്യനില മോശമായിരിക്കുകയാണ്. മഥുര ജയിൽ ആശുപത്രിയിൽ നിന്ന് അതീഖിനെ ആഗ്ര ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. എന്നാൽ, അവിടെ അദ്ദേഹത്തിെൻറ രോഗം ചികിത്സിക്കാവുന്ന വിദഗ്ധ ഡോക്ടർമാരില്ല. അതിനാൽ അദ്ദേഹം നേരത്തെ ചികിത്സിച്ചിരുന്ന ഡൽഹി എയിംസിലേക്ക് അടിയന്തിരമായി കൊണ്ടുപോകണമെന്ന് അശ്വാൻ ആവശ്യപ്പെട്ടു. റഉൗഫ് ശരീഫിന് രണ്ടു തവണ കോവിഡ് പിടിച്ചിട്ടും ജയിലിൽ നിന്ന് ആശുപത്രിയിൽ പോലും കൊണ്ടുപോയില്ലെന്നും സിദ്ദീഖ് കാപ്പന് ചികിത്സ ലഭിക്കാൻ സുപ്രീംേകാടതി ഇടപെടേണ്ടി വന്നുവെന്നും അശ്വാൻ ചുണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് ഹാഥ്റാസിലെ ദലിത് ബാലികയുെട വീട്ടിലേക്ക് പോകുേമ്പാഴാണ് സമാധാന ലംഘനം നടത്തിയെന്നും വർഗീയ അസ്വസ്ഥതയുണ്ടാക്കിയെന്നും മതസൗഹാർദം തകർത്തുവെന്നും ആരോപിച്ച് അതീഖുർറഹ്മാനെയും മസൂദ് അഹ്മദിനെയും മലയാള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെയും അറസ്റ്റ് ചെയ്ത് ക്രിമിനൽ നടപടിക്രമം 151, 107, 116 വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തിയത്. ഏഴിന് ഭീകരപ്രവർത്തനത്തിന് ഫണ്ടിങ് ആരോപിച്ച് യു.എ.പി.എ കൂടി ചുമത്തി. പിന്നീട് അതീഖുർറഹ്മാന് മരുന്ന് വാങ്ങാൻ കാംപസ് ഫ്രണ്ട് മുൻ ദേശീയ ജനറൽ െസക്രട്ടറി റഉൗഫ് ശരീഫ് അയച്ച 5,000 രൂപയുെട പേരിൽ അദ്ദേഹത്തെ കുടി യു.എ.പി.എ കേസിൽ ബന്ധിപ്പിച്ച് അറസ്റ്റ് ചെയ്തു. എന്നാൽ, അറസ്റ്റിന് കാരണമായി പറഞ്ഞ ക്രിമിനൽ നടപടിക്രമം 151, 107, 116 വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റാരോപണങ്ങൾ എല്ലാം കോടതി തള്ളിക്കളഞ്ഞതോടെ യൂ.എ.പി.എ, രാജ്യേദ്രാഹക്കുറ്റങ്ങൾ ബാക്കിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.