ഹാഥറസ്: അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് കോടതി
text_fieldsഅലഹബാദ്: ഹാഥറസ് ബലാത്സംഗകേസിൽ അന്വേഷണം പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് സി.ബി.ഐയോട് അലഹബാദ് ഹൈകോടതി. അടുത്ത വാദം കേൾക്കുന്ന നവംബർ 25ന് തൽസ്ഥിതി റിപോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, രാജൻ റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐക്ക് നിർദേശം നൽകിയത്.
സി.ബി.ഐയുടെ അന്വേഷണത്തിലും തങ്ങൾക്ക് അനുവദിച്ച സുരക്ഷയിലും അതൃപ്തി അറിയിച്ച് നേരത്തേ കുടുംബം രംഗത്ത് എത്തിയിരുന്നു.സി.ആർ.പി.എഫിലെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി ഇതുവരെ നൽകിയിട്ടുള്ള സുരക്ഷയുടെ സ്വഭാവവും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുവാനും കോടതി ഉത്തരവിട്ടു.
സുപ്രിംകോടതി ഉത്തരവനുസരിച്ച് ഇരയുടെയും സാക്ഷികളുടെയും കുടുംബത്തിന് സുരക്ഷ ഒരുക്കാൻ കേന്ദ്ര റിസർവ് പൊലിസ് സേനക്ക്(സി.ആർ.പി.എഫ്) ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു. സുപ്രിംകോടതിയുടെ നിർദേശപ്രകാരം സി.ആർ.പി.എഫാണ് ക്രിമിനൽ കേസിലെ ഇരകളുടെയും സാക്ഷികളുടെയും കുടുംബാംഗങ്ങൾക്ക് സുരക്ഷ നൽകേണ്ടത്. സി.ആർ.പി.എഫ് ഡയറക്ടർ ജനറലിനെ എതിർകക്ഷിയായി ഉൾപ്പെടുത്താനും ഈ നടപടികളുടെ നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.