'നിങ്ങളുടെ ആൺമക്കളെ സംസ്‌കാരം പഠിപ്പിക്കൂ'; ബി.ജെ.പി എം.എൽ.എക്കെതിരെ സ്വരഭാസ്കറും കൃതിസനോണും
text_fieldsബി.ജെ.പി എം.എൽ.എയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി നടിമാരായ സ്വര ഭാസ്കറും കൃതി സനോണും. ബി.ജെ.പി എംഎൽഎ സുരേന്ദ്ര സിങാണ് വിവാദപ്രസ്താവന നടത്തിയത്. മാതാപിതാക്കൾ പെൺമക്കളിൽ സംസ്‌കാരവും നല്ല മൂല്യങ്ങളും വളർത്തിയാൽ ബലാത്സംഗം പോലുള്ള സംഭവങ്ങൾ അവസാനിക്കുമെന്നാണ് എം.എൽ.എ പറഞ്ഞത്. യു.പി, ബല്ലിയയിലെ ബെയ്‌രിയ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എംഎൽഎയാണ് സുരേന്ദ്ര സിങ്.
'പെൺമക്കളെ എങ്ങനെ ബലാത്സംഗം ചെയ്യപ്പെടരുതെന്നാണൊ പഠിപ്പിക്കേണ്ടത്!? ഇത്തരം മനോഭാവങ്ങളല്ലെ ആദ്യം മാറേണ്ടത്. എന്തുകൊണ്ടാണ് അവർ തങ്ങളുടെ ആൺമക്കൾക്ക് കുറച്ച് സംസ്‌കാരം പകർന്നുകൊടുക്കാത്തത്'-കൃതി സനോൺ ട്വീറ്റ് ചെയ്തു. സുരേന്ദ്ര സിങിെൻറ പയൊരു വീഡിയൊ പങ്കുവച്ചാണ് സ്വര ഭാസ്കർ രോഷം പ്രകടിപ്പിച്ചത്. 'ഈ വൃത്തികെട്ട മനുഷ്യൻ പഴയൊരു പാപിയാണ്'എന്ന് പറഞ്ഞാണ് സ്വരഭാസ്കർ വീഡിയൊ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉന്നാവൊ ഇരക്കെതിരായി സുരേന്ദ്ര സിങ് സംസാരിക്കുന്ന പഴയ വീഡിയോയാണ് സ്വരയുടെ ട്വീറ്റിലുള്ളത്. ഇരുവരും നേരത്തെ ഹാഥറസ് പെൺകുട്ടിക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു.
Teach daughters how to not get raped??? Can he hear himself talk? THIS is the MINDSET that needs to change! Its so messed up! Why can't they give some sanskaar to their sons??? https://t.co/JXj9Tx6YOe
— Kriti Sanon (@kritisanon) October 3, 2020
ബല്ലിയയുടെ ചന്ദ്‌പൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് സുരേന്ദ്ര സിങ് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. 'എം.എൽ.എ എന്നതിനൊപ്പം ഞാനൊരു അധ്യാപകനുമാണ്. ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാറിനല്ല സംസ്കാരത്തിനാണ് കഴിയുക. സർക്കാർ വാളുമായി നിൽക്കുന്നുണ്ടെങ്കിലും അത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനാവില്ല. മാതാപിതാക്കൾ യുവതികളായ പെൺമക്കൾക്ക് സംസ്‌കാരം പകർന്നു നൽകുകയും അവരിൽ നല്ല മൂല്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അപ്പോൾ ഇത്തരം സംഭവങ്ങൾ അവസാനിക്കും'-അദ്ദേഹം പറഞ്ഞു.
ये घटिया आदमी पुराना पापी है। #rapedefender BJP MLA Surendra Singh https://t.co/xq8WZxzKpO
— Swara Bhasker (@ReallySwara) October 3, 2020
'ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് സർക്കാരിെൻറ കടമയാണ്, അതുപോലെ കുട്ടികളിൽ സംസ്‌കാം വളർത്തേണ്ടത് കുടുംബത്തിെൻറയും മാതാപിതാക്കളുടെയും കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. സംസ്‌കാരവും സർക്കാരും ചേർന്നാൽ രാജ്യത്തെ മനോഹരമാക്കാം. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല'എന്നും സുരേന്ദ്ര സിങ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.