പ്രതിഷേധം ആളിപടരുന്നു; ഹഥ്രസ് ജില്ലയിൽ നിരോധനാജ്ഞ
text_fieldsലഖ്നോ: ഹഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹഥ്രസ് ജില്ല ഭരണകൂടമാണ് 144 പ്രഖ്യാപിച്ചത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ല അതിർത്തികൾ അടച്ചു. അഞ്ചുപേരിൽ കൂടുതൽ കൂട്ടംചേരാൻ പാടില്ല. പെൺകുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. മാധ്യമപ്രവർത്തകരെ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണ സംഘം ബുധനാഴ്ച പെൺകുട്ടിയുെട വീട് സന്ദർശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു. പെൺകുട്ടി ആക്രമണത്തിന് ഇരയായ സ്ഥലവും പരിശോധിച്ചു. അേന്വഷണസംഘം തുടർ അന്വേഷണത്തിനായി പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്നും എസ്.പി വിക്രാന്ത് വിർ അറിയിച്ചു.
അലിഗഡ് ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും എസ്.പി ആവർത്തിച്ചു. ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ കൂട്ടബലാത്സംഗം നടന്നിട്ടുേണ്ടായെന്ന് സ്ഥിരീകരിക്കാനാകൂ എന്നും എസ്.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.