Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്ലിം വിദ്വേഷം...

മുസ്ലിം വിദ്വേഷം ഇന്ത്യയിൽ സ്വാഭാവികമായി മാറിയിരിക്കുന്നുവെന്ന് ഉമർ അബ്ദുള്ള

text_fields
bookmark_border
മുസ്ലിം വിദ്വേഷം ഇന്ത്യയിൽ സ്വാഭാവികമായി മാറിയിരിക്കുന്നുവെന്ന് ഉമർ അബ്ദുള്ള
cancel

ശ്രീനഗർ: മുസ്ലിങ്ങളോടുള്ള വിദ്വേഷം രാജ്യത്ത് സ്വാഭാവികമായി മാറിയിരിക്കുന്നുവെന്ന് കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുള്ള. ഇന്ത്യയിൽ ഇനി അധിക കാലം രാജ്യത്തിന്‍റെ വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ഒരു കോളജിൽ കാവി ഷാൾ ധരിച്ചെത്തിയ ചില ആൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിക്ക് നേരെ മുദ്രാവാക്യം വിളിച്ച് ഇരച്ചെത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒറ്റയ്ക്കുള്ള ഒരു യുവതിയെ ലക്ഷ്യമിടുമ്പോൾ ഈ പുരുഷന്മാർ എത്ര ധൈര്യശാലികളായിരിക്കും?, മുസ്ലിം വിദ്വേഷം ഇന്ത്യയിൽ ഇന്ന് മുഖ്യധാര സമൂഹത്തിൽ പൂർണ്ണമായും സ്വാഭാവികമായി മാറിയിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

നമ്മൾ ഇനി വൈവിധ്യത്തെ ആഘോഷിക്കുന്ന ഒരു രാജ്യമായിരിക്കില്ലെന്നും, അതിന്‍റെ പേരിൽ ആളുകളെ ശിക്ഷിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായും കർണാടകയിലെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ഉമർ അബ്ദുള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab banumar abdullaHijab Row
News Summary - Hatred For Muslims Normalised In India: Omar Abdullah Over Hijab Row
Next Story