മുഖ്യമന്ത്രി കസേരക്കായി അവകാശമുന്നയിച്ചിട്ടില്ല, തീരുമാനം എൻ.ഡി.എയുടേത് -നിതീഷ് കുമാർ
text_fieldsപട്ന: മുഖ്യമന്ത്രി കസേരക്കായി അവകാശമുന്നയിച്ചിട്ടില്ലെന്നും തീരുമാനം എൻ.ഡി.എ ആണ് എടുക്കേണ്ടതെന്നും നിതീഷ് കുമാർ. ഈമാസം 16 ന് നിതീഷ് കുമാർ നാലാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം പുതിയ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്. സത്യപ്രതിജ്ഞ എന്ന് നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. എൻ.ഡി.എ മുന്നണിയിലെ എം.എൽ.എമാരെ വെള്ളിയാഴ്ച അദ്ദേഹം സന്ദർശിക്കും -അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്‍റെ മോശം പ്രകടനത്തിൽ നിതീഷ് അസ്വസ്ഥനാണ്. മുന്നണിയിൽ കൂടുതൽ സീറ്റ് നേടിയ ബി.ജെ.പിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനം പങ്കിടുമ്പോൾ പഴയത് പോലെ തന്‍റെ അധികാരം നിലനിർത്താനുമോ എന്ന ആശങ്കയും പാർട്ടിക്കും നിതീഷിനുമുണ്ട്.
എന്നാൽ മുതിർന്ന ബി.ജെ.പി നേതാക്കൾ നിതീഷ് മുഖ്യമന്ത്രിയായി തുടരണമെന്ന അഭിപ്രായത്തിലാണ്. മുഖ്യമന്ത്രി എന്ന നിലയിൽ "മുമ്പത്തെപ്പോലെ പൂർണ സ്വാതന്ത്ര്യം" നൽകുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.