അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ വ്യത്യസ്തയുണ്ടാകുമെന്ന് ബിപിൻ റാവത്ത്
text_fieldsപൂണെ: അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ശത്രുക്കൾക്ക് ഉൗഹിക്കാൻ കഴിയാത്ത വിധം വ്യത്യസ്തയുണ്ടാകുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. ‘‘അതിർത്തി നിയന്ത്രണ രേഖ കടന്നുള്ള ആക്രമണങ്ങൾക്ക് സൈന്യത്തിനു മുന്നിൽ നിരവധി മാർഗങ്ങളുണ്ട്. ഇന്ത്യൻ സേന ഒരിക്കൽ അവലംബിച്ച മാർഗം ആവർത്തിക്കാറില്ല. അതിൽ പുതുമയൊന്നുമില്ല. ശത്രുഭാഗത്തുള്ളവർക്ക് ഉൗഹിക്കാൻ പോലുമാകാത്ത വിധത്തിൽ പുതിയ രീതിയിലുള്ള ആക്രമണത്തിന് പദ്ധതിയിട്ട് നടപ്പിലാക്കുകയാണ് ചെയ്യുക’’- റാവത്ത് വിശദീകരിച്ചു. മാധ്യമപ്രവർത്തകനും പ്രതിരോധ നിരീക്ഷനുമായ നിതിൻ ഗോഖ്ലെയുടെ ‘‘ സെക്യൂരിറ്റി ഇന്ത്യ, ദ മോദി വേ’’ എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ പുണെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ നിയന്ത്രണരേഖ കടന്ന് പാക്ക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണവും 2015ലെ മ്യാൻമർ സൈനിക നടപടിയും പോലുള്ള പല വഴികളും സൈന്യത്തിനറിയാം. മണിപ്പൂരിൽ 18 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിന് മറുപടി നൽകേണ്ടത് അത്യാവശ്യമായതിനാലാണ് മ്യാൻമർ അതിർത്തിയിലെ സൈനിക നടപടി സൈന്യം ആസൂത്രണം ചെയ്തതെന്നും റാവത്ത് വ്യക്തമാക്കി.
സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ കേഡർ റിവ്യൂ സംവിധാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിൽ സ്ഥാനക്കയറ്റം കിട്ടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 0.18 ശതമാനം പേർക്ക് മാത്രമാണ് ടു സ്റ്റാർ റാങ്ക് കിട്ടുന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫിസർമാരുടെ കേഡർ റിവ്യൂ സംവിധാനം കഴിഞ്ഞ 10 വർഷമായി ചുവപ്പുനാടയിൽ കുടുങ്ങി പരിഗണിക്കപ്പെടാതെ കിടക്കുകയായിരുന്നു. 457 സുബേദാർ^ മേജർ ഒഴിവുകളിൽ ഉൾപ്പെടെ 1.4 ലക്ഷം ജൂനിയർ കമ്മീഷൻഡ് ഓഫിസർമാർക്ക് സ്ഥാനകയറ്റമുണ്ടാകുമെന്നും റാവത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.