Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ...

ബി.ജെ.പിയിൽ അസംതൃപ്​തനായിരുന്നില്ലെന്ന്​ ചന്ദൻ മിത്ര

text_fields
bookmark_border
ബി.ജെ.പിയിൽ അസംതൃപ്​തനായിരുന്നില്ലെന്ന്​ ചന്ദൻ മിത്ര
cancel

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പരാതിയൊന്നുമില്ലെന്നും അസംതൃപ്​തനായിരുന്നില്ലെന്നും​ പാർട്ടി വിട്ട്​ ത്രിണമൂൽ കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ്​ ചന്ദൻ മിത്ര. സാഹചര്യങ്ങൾക്ക്​ അനുസരിച്ച്​ ഒരാളുടെ വീക്ഷണത്തിൽ മാറ്റാം വരാം. പശ്ചിമബംഗാളി​​​െൻറ ഉന്നമനമാണ്​ താൻ ലക്ഷ്യമിടുന്നത്​. ബംഗാളി​​​െൻറ വികസനത്തിനുവേണ്ടി പ്രയത്​നിച്ചു  കൊണ്ടിരി​െക്കയാണ്​ അതിനു പറ്റിയ രാഷ്​ട്രീയ മാർഗം ത്രിണമൂൽ കോൺഗ്രസാണെന്ന്​ തിരിച്ചറിഞ്ഞത്​. അതുകൊണ്ടു തന്നെയാണ്​ പാർട്ടിയിൽ ഒൗദ്യോഗികമായി ചേർന്നതെന്നും ചന്ദൻ മിത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി തനിക്ക്​ നിരവധി അവസരങ്ങൾ തന്നിട്ടുണ്ട്​. രണ്ടു തവണ രാജ്യസഭയിലേക്ക്​ സീറ്റു നൽകിയതും പ്രധാന പദവികൾ നൽകിയതും ബി.ജെ.പിയാണ്​. ബി.ജെ.പിയിൽ താൻ അസംതൃപ്​തനല്ല. പാർട്ടിക്കെതിരെ  പരാതികളൊന്നുമില്ലെന്നും ചന്ദൻ മിത്ര പറഞ്ഞു. 

കഴിഞ്ഞയാഴ്​ചയാണ്​ ചന്ദൻ മിത്ര ബി.ജെ.പിയിൽ നിന്നു രാജിവെച്ച്​ ത്രിണമൂൽ കോൺഗ്രസിൽ ചേർന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trinamool congressChandan MitraGrievancesBJPBJP
News Summary - Have No Grievances Against BJP: Chandan Mitra- India news
Next Story