രാജ്യംവിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം –കൽക്കി ഭഗവാൻ വിഡിയോ പുറത്തുവിട്ടു
text_fields
ചെന്നൈ: വിദേശത്തേക്ക് രക്ഷപ്പെട്ടതായ വാർത്തകൾ നിേഷധിച്ച് ആൾദൈവം കൽക്കി ഭഗവ ാൻ. ചൊവ്വാഴ്ച പുറത്തുവിട്ട വിഡിയോയിലാണ് കൽക്കി ഭഗവാനും ഭാര്യ പുജ്ജമ്മ എന്ന പത് മാവതിയമ്മാളും സംസാരിച്ചത്. ‘ആദായനികുതി റെയ്ഡിനെ തുടർന്ന് വിദേശത്തേക്ക് കട ന്നതായ വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും താനും ഭാര്യയും തമിഴ്നാട്ടിലെ തിരുവള്ളൂ ർ ജില്ലയിലെ നേമത്തുള്ള ആശ്രമത്തിൽ കഴിയുന്നതായും വിഡിയോയിൽ അദ്ദേഹം പറഞ്ഞു.
അഞ്ചുദിവസം തുടർച്ചയായി നടന്ന െഎ.ടി റെയ്ഡിൽ കൽക്കി ഭഗവാൻ എന്ന വിജയകുമാർ, ഭാര്യ പത്മാവതി, മകൻ കൃഷ്ണ, മരുമകൾ പ്രീത എന്നിവരുടെ പേരിലും ബിനാമികളുടെ പേരിലും ഇന്ത്യക്കകത്തും പുറത്തുമായി കോടികളുടെ സ്വത്തുക്കളുള്ളതായി കണ്ടെത്തിയിരുന്നു. മൊത്തം 800 കോടിയിലധികം രൂപയുടെ അവിഹിത വരുമാനം കണ്ടെത്തി. കണക്കിൽപ്പെടാത്ത 65 കോടി രൂപയും പിടിച്ചെടുത്തു. ഇതിൽ 45 കോടി ഇന്ത്യൻ കറൻസിയും ബാക്കി അമേരിക്കൻ ഡോളറുമാണ്. ഇതിന് പുറമെ 28 കോടി രൂപ മതിപ്പുള്ള 90 കിലോ സ്വർണവും അഞ്ചുകോടി രൂപയുടെ വജ്രവും കണ്ടെടുത്തു.
വിദേശരാജ്യങ്ങളിൽനിന്ന് ഹവാല ഇടപാടിന് സമാനമായി 100 കോടിയോളം രൂപയുടെ ഇടപാടുകളും നടന്നിട്ടുണ്ടെന്ന് അറിവായി. ദുബൈ, ദക്ഷിണാഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ കോടികളുടെ നിക്ഷേപം നടത്തിയതിെൻറ രേഖകളും പിടിച്ചെടുത്തിരുന്നു.
മൊത്തം 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആന്ധ്രയിലെ ചിറ്റൂർ, കുപ്പം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ കൽക്കി ആശ്രമങ്ങളുമായി ബന്ധപ്പെട്ട 40ഒാളം കേന്ദ്രങ്ങളിൽ 250ഒാളം ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നിയോഗിക്കപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റെയ്ഡ് പൂർത്തിയായത്. പരിശോധന നടപടികളുമായി കൽക്കി ഭഗവാെൻറ മകൻ കൃഷ്ണയും മരുമകൾ പ്രീതിയും സഹകരിച്ചില്ലെന്നും ഇവർ രേഖകളിൽ ഒപ്പുവെക്കാൻ തയാറായില്ലെന്നും െഎ.ടി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.