കലാപത്തിൽ കണ്ണിെൻറ കാഴ്ച നഷ്ടമായ ഷാരൂഖിനെ പ്രതിയാക്കി ഡൽഹി പൊലീസിെൻറ കുറ്റപത്രം
text_fieldsന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിലെ ഇരക്കെതിരെയും പൊലീസിെൻറ കുറ്റപത്രം. പിഞ്ച്റ തോഡ് പ്രവർത്തകരുമായി ബന്ധമുണ്ടെന്നും ഇവരുടെ പേരുകൾ കുറ്റസമ്മതമൊഴിയിലുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കലാപത്തിെൻറയും കൊലപാതകത്തിെൻറയും വകുപ്പുകൾ ചുമത്തി കലാപത്തിനിടെ കണ്ണിെൻറ കാഴ്ച നഷ്ടമായ 24 കാരനായ ഷാരൂഖ് ഖാനെ പൊലീസ് വേട്ടയാടുന്നത്. എന്നാൽ തനിക്ക് പിഞ്ച്റ തോഡ് എന്ന സംഘടനയെക്കുറിച്ചോ പ്രവർത്തകരുടെ പേരുകളെക്കുറിേച്ചാ കേട്ടുകേൾവിപോലുമില്ലെന്നും ഷാരൂഖ് പറയുന്നു.
കലാപത്തിനിടെ നടന്ന വെടിവെപ്പിൽ ബുള്ളറ്റ് ചീളുകൾ തറച്ച് ഒരു കണ്ണിെൻറ കാഴ്ച പൂർണമായും രണ്ടാമത്തെ കണ്ണിെൻറ 90 ശതമാനവും കാഴ്ച ഷാരൂഖിന് നഷ്ടമായിരുന്നു. യൂനിഫോം ധാരികളാണ് തനിക്ക് നേരെ വെടിയുതിർത്തതെന്നും ഷാരൂഖ് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിൽ പെങ്കടുത്ത സ്ത്രീപക്ഷ കൂട്ടായ്മ പിഞ്ച്റ തോഡിെൻറ പ്രവർത്തകരായ ദേവാംഗന കലിതയെയും നടാഷ നർവാളിനെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പേരുകൾ ഷാരൂഖിെൻറ കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ടെന്നാണ് പൊലീസ് വാദം. എന്നാൽ പിഞ്ച്റ തോഡ് എന്ന സംഘടനയെക്കുറിച്ചോ പ്രവർത്തകരെക്കുറിച്ചോ കേട്ടുകേൾവി പോലുമില്ലെന്ന് ഷാരൂഖ് ’ദ ഹിന്ദു’വിനോട് പറഞ്ഞു.
ജാഫറാബാദിൽ നടന്ന കലാപത്തിനിടെ 18 കാരനായ അമാൻ കൊല്ലപ്പെട്ടിരുന്നു. അമാെൻറ കൊലപാതകത്തെ തുടർന്ന് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഷാരൂഖ് ഉൾപ്പടെ 10 പേർക്കെതിരെ ജൂൺ രണ്ടിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഷാരൂഖിെൻറ കുറ്റസമ്മതത്തിൽ നടാഷ, ദേവാംഗന, സുഹാസിനി, ഗുൾ എന്നിവരുടെ പേരുകൾ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. നേരത്തേ ദേവാംഗനയെയും നടാഷയെയും പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കാഴ്ച പൂർണമായും നഷ്ടമായതോടെ 54 കാരിയായ മാതാവ് ജാഹിദയുടെ സഹായത്തോടെയാണ് ഇപ്പോൾ ഷാരൂഖിെൻറ ജീവിതം.
ജാഫറാബാദ് കലാപം അരങ്ങേറിയ അന്ന് ഒാേട്ടാമെക്കാനിക്കായ ഷാരൂഖ് അവധിദിവസം വൈകുന്നേരം പുറത്തിറങ്ങിയതായിരുന്നു. നടക്കുന്നതിനിടെ ഒരു ശവസംസ്കാര യാത്ര പോകുന്നതിനൊപ്പം ചേർന്നു. ജാഫറാബാദിലെ സ്കൂൾ പരിസരത്തെത്തിയപ്പോൾ എതിർവശത്തുനിന്ന് ഒരുകൂട്ടം ആളുകൾ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ ഇരുവശത്തുനിന്നും കല്ലേറുണ്ടായി -ഷാരൂഖ് പറഞ്ഞു. ഇതിനിടെ, ഷാരൂഖിെൻറ കണ്ണിൽ വെടിച്ചീളുകൾ കയറി ഗുരുതര പരിക്കുപറ്റി. റോഡിൽ വീണ ഷാരൂഖിനെ പ്രദേശവാസികൾ ലോക് നായക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഗുരുനാനാക്ക് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരാഴ്ചക്കാലം ചികിത്സ തുടർന്നു.
തുടർന്ന് മാർച്ച് ആദ്യവാരം ഷാരൂഖിെൻറ പിതാവിന് ഒരു ഫോൺ വന്നു. സർക്കാർ ഒാഫിസിൽ നിന്നാണെന്നും ഷാരൂഖിന് പരിക്കേറ്റതിൽ നഷ്ടപരിഹാരം ലഭിക്കുമെന്നും അതിനായി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഒാഫിസിൽ രേഖകൾ സമർപ്പിക്കണമെന്നും നിർദേശിച്ചു. രേഖകളോടൊപ്പം കേസിെൻറ എഫ്.െഎ.ആറും ഹാജരാക്കണമായിരുന്നു. ഇതിനായി മാർച്ച് അഞ്ചിനുതന്നെ ഷാരൂഖും കുടുംബവും ജാഫറാബാദ് സ്റ്റേഷനിെലത്തി. ആദ്യം കാത്തിരിക്കാൻ ആവശ്യപ്പെട്ട െപാലീസ് പിന്നീട് ഷാരൂഖിനോടും മാതാവിനോടും മോശമായി പെരുമാറാൻ തുടങ്ങി. കലാപത്തിൽ ഷാരൂഖിന് പങ്കുണ്ടെന്നും വിഡിയോ പക്കലുണ്ടെന്നും പൊലീസുകാർ പറഞ്ഞു. ആൾക്കൂട്ടത്തിനൊപ്പം കലാപത്തിൽ പെങ്കടുത്തതായും കല്ലെറിഞ്ഞതായും കുറ്റപത്രത്തിൽ രേഖപ്പെടുത്തി. അതോടൊപ്പം കുറ്റസമ്മതമൊഴിയിൽ പിഞ്ച്റ തോഡ് പ്രവർത്തകരുടെ പേരുകളും എഴുതിച്ചേർക്കുകയായിരുന്നു.
ഷാരൂഖിനെ അറസ്റ്റ് ചെയ്യുമെന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കാതിരിക്കാൻ 10,000 രൂപ ആവശ്യെപ്പട്ടതായും ഷാരൂഖ് പറഞ്ഞു. പണം നൽകാത്തതിനാൽ മുറിവുകൾ ഉണങ്ങിയിട്ടില്ലാത്ത ഷാരൂഖിെന മർദിക്കുകയും വയറിൽ ക്രൂരമായി ഇടിക്കുകയും ചെയ്തു. നിർബന്ധിച്ച് ചില പേപ്പറുകളിൽ ഒപ്പുവെപ്പിച്ചു. തനിക്ക് കാഴ്ചയില്ലാത്തതിനാലും മാതാവിന് അക്ഷരാഭ്യാസമില്ലാത്തതിനാലും ഏതെല്ലാം പേപ്പറിലാണ് ഒപ്പുവെപ്പിച്ചതെന്നോ എഴുതിയതെന്താണെന്നോ അറിയില്ലെന്നും ഷാരൂഖ് പറഞ്ഞു. മാർച്ച് ആറിന് ഷാരൂഖിനെ കോടതിയിൽ ഹാജരാക്കി. മാനുഷിക പരിഗണനയെ തുടർന്ന് കോടതി ഷാരൂഖിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
കാഴ്ച നഷ്ടപ്പെട്ട മകന് ഇനി ജോലി ചെയ്യാൻ സാധിക്കില്ല. കലാപത്തിെൻറ പേരിൽ മകനെ േദ്രാഹിക്കുകയാണെന്നും മാതാവ് ജാഹിദ പറയുന്നു. െപാലീസിെൻറ വേട്ടയാടലിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഷാരൂഖും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.