എച്ച്–1ബി വിസ: അമേരിക്കയുമായി ചർച്ച നടത്തുമെന്ന് രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: അമേരിക്കയുടെ എച്ച്–1ബി വിസ നിയന്ത്രണത്തിെൻറ ഫലമായി െഎ.ടി മേഖലയിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന് െഎ.ടി മന്ത്രി രവിശങ്കർ പ്രസാദ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദേശകാര്യ മന്ത്രാലയവുമായി ചർച്ച നടത്തി. ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം അമേരിക്കയെ അറിയിക്കുമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
നേരത്തെ ഇൗ വിഷയത്തിൽ ചർച്ച നടത്തുന്നതിനായി വ്യവസായ സഹമന്ത്രി നിർമല സീതാരാമൻ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെയും െഎ.ടി കമ്പനി മേധാവികളുടെയും യോഗം വിളിച്ചിരിന്നു. യോഗത്തിൽ ഇന്ത്യൻ െഎ.ടി മേഖലയുടെ ആശങ്ക അമേരിക്കൻ ഭരണകൂടത്തെ അറിയിക്കാൻ പ്രതിനിധികളെ അമേരിക്കയിലേക്ക് അയക്കുമെന്ന് െഎ.ടി കമ്പനികളുടെ സംഘടനയായ നാസ്കോം പറഞ്ഞിരുന്നു.
20 ബില്യൺ ഡോളറാണ് അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യയിലെ െഎ.ടി കമ്പനികൾ നികുതിയായി നൽകുന്നത്. അമേരിക്കയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് നിർണായക പങ്കുണ്ട്. ഇയൊരു സാഹചര്യത്തിൽ ഇന്ത്യൻ െഎ.ടി കമ്പനികൾക്ക് എച്ച്–1ബി വിസയുൾപ്പടെയുള്ള കാര്യങ്ങളിൽ ഇളവ് വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.