'ഗംഭീറിനെ കാണ്മാനില്ല'; ഈസ്റ്റ് ഡൽഹിയിൽ പോസ്റ്ററുകൾ
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ മുങ്ങിയ ഡൽഹി ജനതയെ അവഗണിച്ച് ക്രിക്കറ്റ് കളി കാണാൻ പോയ പാർലമൻറ് അംഗം ഗൗതം ഗ ംഭീറിനെതിരെ വൻ പ്രതിഷേധം. ഈസ്റ്റ് ഡൽഹിയിലാണ് മുൻ ക്രിക്കറ്റ് താരത്തെ കാണാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകൾ വ ്യാപിച്ചത്. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ ഗംഭീർ പോയതിൽ പ്രതിഷേധിച്ചാണ് വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'കാണ്മാനില്ല. നിങ്ങൾ ഇദ്ദേഹത്തെ കണ്ടിരുന്നോ? ഇൻഡോറിൽ ജിലേബി തിന്നുന്നതായിട്ടാണ് അവസാനം കാണപ്പെട്ടത്. ഡൽഹി മുഴുവൻ ഇദ്ദേഹത്തെ തെരയുകയാണ്.' -എന്നാണ് ഗംഭീറിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററിലെ വാചകങ്ങൾ.
Kabhi pohe se teekhe, kabhi jalebi se meethe ... wonderful start to the day in Indoor, where we had breakfast outdoor pic.twitter.com/DxIPtNqYi7
— VVS Laxman (@VVSLaxman281) November 15, 2019
മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ, ബ്രോഡ്കാസ്റ്റർ ജതിൻ സപ്രു എന്നിവർക്കൊപ്പം ഗംഭീർ ജിലേബി തിന്നുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൻഡോറിൽ നിന്നെടുത്ത ചിത്രം ലക്ഷ്മൺ ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അന്തരരീക്ഷ മലിനീകരണ വിഷയത്തിൽ ഇടപെടാതെ ഗംഭീർ ക്രിക്കറ്റിനു പിന്നാലെ നടക്കുകയാണെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.