ആൻഡമാനിൽ നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചു
text_fieldsപ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാൻ നാവികസേനക്കും ആൻഡമാൻ ഭരണകൂടത്തിനും സാധിച്ചിരുന്നില്ല. കൂടാതെ ലാൻഡ്, മൊബൈൽ സർവീസുകൾ തകരാറിലായത് കുടുങ്ങി കിടക്കുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് ആശങ്കയിലായ കുടുംബാഗംങ്ങളുമായി ബന്ധപ്പെടുന്നതിനും തടസമായി.
ആൻഡമാനിലെ ഹാവ് ലോക് ഐലൻഡിൽ അകപ്പെട്ട വിനോദ സഞ്ചാരികളെ ആൻഡമാൻ ഭരണകൂടം കടത്തുബോട്ടുകളിൽ പോർട്ട്ബ്ലെയർ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടിരിക്കുന്ന നാവികസേനയുടെ കപ്പലുകളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആൻഡമാൻ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ബുധനാഴ്ച പോർട്ട്ബ്ലെയറിൽ എത്തിയ കപ്പലുകളിൽ ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്ത ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.