സെമസ്റ്റർ പരീക്ഷയിൽ വിജയിപ്പിച്ചതിന് പകരം ലൈംഗിക ബന്ധം; വിശ്വഭാരതി യൂനിവേഴ്‌സിറ്റി പ്രഫസർക്കെതിരെ പരാതി
text_fieldsകൊൽക്കത്ത: സെമസ്റ്റർ പരീക്ഷയിൽ വിജയിപ്പിച്ചതിന് പകരമായി ലൈംഗിക ബന്ധത്തിന് വഴങ്ങാൻ പ്രഫസർ ആവശ്യപ്പെട്ടെന്ന് വിദ്യാർഥിനികളുടെ പരാതി. പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂനിവേഴ്‌സിറ്റിയിലെ ഗസ്റ്റ് പ്രൊഫസർക്കെതിരെ മൂന്ന് വിദ്യാർത്ഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പേർഷ്യൻ, ഉറുദു, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർഥിനികൾക്ക് പ്രഫസർ വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ശരീരത്തിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു. തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സെമസ്റ്റർ പരീക്ഷയിൽ സഹായിക്കാമെന്ന് പ്രഫസർ വാഗ്ദാനം ചെയ്തിരുന്നതായി വിദ്യാർത്ഥിനികൾ ആരോപിച്ചു.
അതേസമയം, കുറ്റം നിഷേധിച്ച പ്രഫസർ, തന്നെ മനപൂർവം പ്രതിയാക്കുകയാണെന്ന് ആരോപിച്ചു. ഒരുപാട് കാലമായി താൻ അധ്യാപനം തുടങ്ങിയിട്ട്. ഇതുവരെ ഇത്തരം ആരോപണങ്ങൾ തനിക്കെതിരെ ഉണ്ടായിട്ടില്ലെന്നും കുറ്റാരോപിതനായ പ്രഫസർ പറഞ്ഞു.
സർവകലാശാല ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം പ്രഫെസർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വാഭാരതി യൂനിവേഴ്‌സിറ്റി ഫാക്കൽറ്റി അസോസിയേഷൻ വക്താവ് സുദീപ്ത ഭട്ടാചാര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.