Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബ്​ തിരോധാനം:...

നജീബ്​ തിരോധാനം: അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.െഎക്ക് അനുമതി

text_fields
bookmark_border
നജീബ്​ തിരോധാനം: അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.െഎക്ക് അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​നു​ശേ​ഷം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​എ​ൻ.​യു)​യി​ൽ​നി​ന്ന്​ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ന​ജീ​ബ് അ​ഹ്​​മ​ദി​നെ കാ​ണാ​താ​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​കോ​ട​തി സി.​ബി.​െ​എ​ക്ക്​ അ​നു​മ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​യി​ൽ​നി​ന്ന് സി.​ബി.െ​എ​യെ മാ​റ്റി പ്ര​ത്യേ​ക സം​ഘ​ത്തെ ഏ​ല്‍പ്പി​ക്ക​ണ​മെ​ന്ന ന​ജീ​ബി​​െൻറ മാ​താ​വ് ഫാ​ത്തി​മ ന​ഫീ​സി​​െൻറ ആ​വ​ശ്യം ത​ള്ളി​യാ​ണ്​ ഹൈ​കോ​ട​തി വി​ധി.

അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു​ള്ള റിേ​പ്പാ​ർ​ട്ട് ഫ​യ​ൽ​ചെ​യ്യാ​ൻ സി.​ബി.െ​എ​യോ​ട്​​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​മു​ര​ളീ​ധ​ർ, വി​നോ​ദ് ഗോ​യ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. സി.​ബി.െ​എ​യു​ടെ അ​ന്വേ​ഷ​ണ ത​ൽ​സ്ഥി​തി റി​പ്പോ​ര്‍ട്ട് ല​ഭി​ക്കാ​ൻ ഫാ​ത്തി​മ ന​ഫീ​സി​ന് വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. 2016 ഒ​ക്ടോ​ബ​ർ 16 മു​ത​ൽ കാ​ണാ​താ​യ ന​ജീ​ബി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഫ​യ​ൽ സീ​ക​രി​ക്ക​ണ​മെ​ന്ന സി.​ബി.െ​എ​യു​ടെ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.

ന​ജീ​ബ് അ​ഹ്​​മ​ദി​നെ​ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഫാ​ത്തി​മ ന​ഫീ​സ്​ ഡ​ൽ​ഹി ൈഹ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ കേ​സ് സി.​ബി.െ​എ​ക്ക് വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtCBImissing casejnu studentclosure report
News Summary - HC allows CBI to file closure report in missing JNU student case - India news
Next Story