പുകവലിക്കാരിൽ കോവിഡ് ഗുരുതരമാകുമെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: പുകവലിക്കാരെ കോവിഡ് ഗുരുതരമായി ബാധിക്കുമെന്ന് ബോംെബ ഹൈകോടതിയിൽ മഹാരാഷ്ട്ര. ആഗോളതലത്തിൽ നടന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടി ടാറ്റാ മെമ്മോറിയൽ സെൻറർ ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയതായും അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണി ജസ്റ്റിസുമാരായ സുനിൽ ദേശ്മുഖ്, ഗിരീഷ് കുൽകർണി എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. വിശദ റിപ്പോർട്ടടകം സത്യവാങ്മൂലം വെള്ളിയാഴ്ച സമർപ്പിക്കാമെന്നും അറിയിച്ചു.
പുകവലിയും കോവിഡും ശ്വാസകോശത്തെ ബാധിക്കുന്നവയാണെന്ന് ചൂണ്ടിക്കാട്ടി പുകവലിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ കോടതി സർക്കാറിനെ ഉപദേശിച്ചിരുന്നു. എന്നാൽ, പുകവലിക്കാരെ കോവിഡ് ഗുരുതരമായി ബാധിച്ചത് ലോകത്തെവിടെയും കണ്ടെത്തിയിട്ടില്ലെന്ന്് അവകാശപ്പെട്ട് സിഗരറ്റ് നിർമാണ കമ്പനികൾ നൽകിയ കത്തുകൾ സർക്കാർ അന്ന് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. പിന്നാലെയാണ് സർക്കാർ അഭിപ്രായം മാറ്റിയത്. പുകവലിയും കോവിഡും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങളുള്ളതായി െഎ.സി.എം.ആർ മറുപടി നൽകിയപ്പോൾ ഒരു ബന്ധവുമില്ലെന്നാണ് സി.എസ്.െഎ.ആർ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.