യു.പി പൊലീസ് കേസിൽ റാണ അയ്യൂബിന് ജാമ്യം
text_fieldsമുംബൈ: മുസ്ലിം വയോധികെൻറ താടി മുറിക്കുകയും െജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോ ട്വീറ്റ് ചെയ്ത് വർഗീയ കലാപത്തിനു ശ്രമിച്ചെന്ന കേസിൽ പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബിന് ജാമ്യം. ഉത്തർപ്രദേശ് പൊലീസ് എടുത്ത കേസിൽ ബോംബെ ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു മാസത്തെ താൽക്കാലിക ജാമ്യമാണ് ജസ്റ്റിസ് പി.ഡി. നായിക്കിെൻറ സിംഗിൾ ബെഞ്ച് അനുവദിച്ചത്. അതിനിെട ഉത്തർപ്രദേശിലെ കോടതിയെ സമീപിക്കണം. വാർത്തകളുടെ അടിസ്ഥാനത്തിലാണ് ട്വീറ്റ് ചെയ്തതെന്നും ആശയക്കുഴപ്പം പ്രകടമായതോടെ ട്വീറ്റ് പിൻവലിച്ചതായും റാണ അയ്യൂബിെൻറ അഭിഭാഷകൻ മിഹിർ ദേശായി കോടതിയിൽ പറഞ്ഞു. ഈയിടെ ശസ്ത്രക്രിയക്ക് വിധേയമായത് ചൂണ്ടിക്കാട്ടിയതോടെയാണ് നാലാഴ്ചത്തെ സാവകാശം നൽകിയത്.
പ്രദേശത്തെ സൂഫിയായ അബ്ദുസമദ് സൈഫി കാര്യസാധ്യത്തിന് ജപിച്ചുനൽകിയ ചരട് ഫലം കാണാത്തതിനെ തുടർന്ന് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് യു.പി പൊലീസിെൻറ വിശദീകരണം. മർദിച്ചവരിൽ ഇരു വിഭാഗക്കാരുമുണ്ടെന്നും പൊലീസ് പറയുന്നു. സത്യാവസ്ഥ തിരിച്ചറിയാതെ ഇരുവിഭാഗങ്ങൾക്കിടയിൽ മതസ്പർധ വളർത്താനുള്ള ലക്ഷ്യത്തോടെ വർഗീയ നിറം കലർത്തി വിഡിയോ ട്വീറ്റ് ചെയ്തെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.