ഖുസ്രു മൻസിൽ പൊളിക്കൽ; തെലങ്കാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു
text_fieldsഹൈദരാബാദ്: ഖുസ്‌റു മൻസിൽ തകർത്ത സംഭവത്തിൽ മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ പ്രിൻസിപ്പൽ സെക്രട്ടറി, ജി.എച്ച്.എം.സി, എച്ച്.എം.ഡി.എ, പെവലീസ് അധികാരികൾ എന്നിവർക്ക് തെലങ്കാന ഹൈക്കോടതി ശനിയാഴ്ച നോട്ടീസ് അയച്ചു.
പൈതൃക കെട്ടിടം പൊളിച്ചതിന് പിന്നിലെ കാരണം ചോദിച്ച് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലിയും അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്. മറുപടി നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് ആറാഴ്ചത്തെ സമയം നൽകി.
റസിഡന്റ്‌സ് ഹിൽ വ്യൂ കോളനിയിലെ നാല് പേർ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി നോട്ടീസ് അയച്ചത്.
പൈതൃക കെട്ടിടം പുനഃസ്ഥാപിക്കണമെന്ന് മാത്രമല്ല, പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തണമെന്നും ഹരജിക്കാരുടെ അഭിഭാഷകൻ പി. കൃഷ്ണ കീർത്തന ആവശ്യപ്പെട്ടു.
ഖുസ്രു മൻസിൽ
1920-ൽ പണികഴിപ്പിച്ച ഖുസ്രു മൻസിൽ ഏഴാം നൈസാമിന്റെ സേനയുടെ ചീഫ് കമാൻഡിംഗ് ഓഫീസറായിരുന്ന ഖുസ്രു ജംഗ് ബഹാദൂറിന്റെ വസതിയായിരുന്നു.
ഹൈദരാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ഗ്രേഡ് III ഹെറിറ്റേജ് ഘടനയായി തരംതിരിച്ചിരിക്കുന്ന ഈ കെട്ടിടം ലക്‌ഡികാപുലിലാണ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം 2021ൽ പൊളിച്ചുമാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.