അംബാനിയുടെ കമ്പനിക്ക് ഭൂമി; വഖഫ് ബോർഡിൽനിന്ന് ഹൈകോടതി വിശദീകരണം തേടി
text_fieldsമുംബൈ: വഖഫ് നിയമം ലംഘിച്ച് അനാഥാലയത്തിെൻറ ഭൂമി മുകേഷ് അംബാനിയുടെ കമ്പനിക്ക് നൽകിയ വിവാദത്തിൽ ബോംെബ ഹൈകോടതി മഹാരാഷ്ട്ര വഖഫ് ബോർഡിെൻറ വിശദീകരണം തേടി. അംബാനിയുടെ ആൻറിലിയ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡും കരിംബോയ് ഇബ്രാഹിം ഖാജ ഒാർഫനേജ് ട്രസ്റ്റും തമ്മിൽ നടന്ന 2002 ലെ ഭൂമി ഇടപാടാണ് വിവാദമായത്.
മലബാർ ഹിൽ, അൾട്ടമൗണ്ട് റോഡിലെ കമ്പല്ല ഹില്ലിൽ 1.12 ഏക്കർ ഭൂമിയാണ് ട്രസ്റ്റ് അംബാനിക്ക് നൽകിയത്. ഇവിടെയാണ് അംബാനിയുടെ ആഡംബര വസതിയായ ആൻറിലിയ പണിതത്. ഇൗ ഇടപാട് റദ്ദാക്കി ഭൂമി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് അബ്ദുൽ മതിൻ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ബോംെബ ഹൈകോടതി വഖഫ് ബോർഡിെൻറ വിശദീകരണം തേടിയത്. നിലവിൽ കരിംബോയ് ഇബ്രാഹിം ഖാജ ഒാർഫനേജ് ട്രസ്റ്റ് ബോംെബ പബ്ലിക് ട്രസ്റ്റ് നിയമത്തിെൻറയോ അതോ വഖഫ് ബോർഡ് നിയമത്തിെൻറയോ പരിധിയിൽ വരുക എന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ വാദം നടക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസിെൻറ വിവരങ്ങളും സുപ്രീംകോടതി പരിഗണിക്കുന്ന കാര്യങ്ങളും വിശദമാക്കാൻ വഖഫ് ബോർഡിനോട് ഹൈകോടതി ആവശ്യപ്പെട്ടത്.
ഖാജ വിഭാഗത്തിൽപ്പെട്ട അനാഥകൾക്ക് വിദ്യാലയമുണ്ടാക്കാൻ മാറ്റിവെച്ച ഭൂമി ട്രസ്റ്റ് വിറ്റതിനെ മഹാരാഷ്ട്ര സർക്കാറും വഖഫ് ബോർഡും എതിർത്തിരുന്നു. അന്ന് 150 കോടി രൂപ മതിപ്പുള്ള ഭൂമി 21.05 േകാടി രൂപക്കാണ് നൽകിയത്. വിവാദമായതോടെ അംബാനിയുടെ കമ്പനി 160 കോടി നൽകി. ഇതോടെ വഖഫ് ബോർഡ് തർക്കത്തിൽ മയം വരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.