ശർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതിക്ക് ഹൈകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെ.എൻ.യു വിദ്യാർഥി ശർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ജഡ്ജിക്ക് ഹൈകോടതിയുടെ വിമർശനം. ഒരു വ്യക്തിയെ ശിക്ഷിക്കുന്നതിനു മുമ്പ് തടങ്കലിൽ വെക്കുന്നതിന് ശക്തമായ കാരണങ്ങൾ ആവശ്യമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. ശർജീലിന് എന്തുകൊണ്ട് ജാമ്യം നൽകരുത് എന്ന കാര്യത്തിൽ പൊലീസ് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ, ജസ്റ്റിസ് അനൂപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു.
വിചാരണ കോടതി ജഡ്ജി ഒന്നും ചെയ്തില്ല. ഒരാളെ കുറ്റക്കാരനാക്കി ശിക്ഷിക്കുന്നത് മറ്റൊരു കാര്യമാണ്. പക്ഷേ, ശിക്ഷക്കുമുമ്പ് തടങ്കലിൽ വെക്കുന്നതിന് തക്കതായ കാരണങ്ങളുണ്ടാകണം. ഈ വിചാരണ എത്ര സമയമെടുക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും കോടതി പറഞ്ഞു. ജാമ്യഹരജി ഈമാസം 24ന് പരിഗണിക്കും. വിചാരണ കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്ന് ശർജീൽ ഇമാം ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.