Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരുവിൽ...

തെരുവിൽ ശബ്ദമുയർത്തിയാൽ ഉടയുന്നതല്ല രാജ്യത്തിന്റെ ഐക്യം -ഡൽഹി ഹൈകോടതി

text_fields
bookmark_border
തെരുവിൽ ശബ്ദമുയർത്തിയാൽ ഉടയുന്നതല്ല രാജ്യത്തിന്റെ ഐക്യം -ഡൽഹി ഹൈകോടതി
cancel

ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യം തെരുവിൽനിന്ന് ഒരാൾ തൊട്ടാൽ പൊട്ടുന്നത്ര ദുർബലമല്ലെന്ന് ഡൽഹി ഹൈകോടതി. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചെന്നപേരിൽ ഡൽഹി പൊലീസ് കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ദേശീയ സെക്രട്ടറി നദീം ഖാൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഡൽഹി പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ചവരെ നദീംഖാനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിട്ടു. ഖാൻ അന്വേഷണത്തോട് സഹകരിക്കണം. അനുമതിയില്ലാതെ രാജ്യതലസ്ഥാനം വിട്ടുപോകരുതെന്നും ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവിൽ പറഞ്ഞു.

ഒരു പ്രദർശനം നടത്തിയതുകൊണ്ടോ ഒരാൾ തെരുവിൽ ശബ്ദിച്ചതുകൊണ്ടോ തകരാൻ മാത്രം ദുർബലമല്ല ജനങ്ങൾക്കിടയിലെ ഐക്യം. സാധാരണക്കാരനെ ഇത്ര കുറച്ചുകാണരുത്. അവർക്ക് നെല്ലുംപതിരും തിരിച്ചറിയാമെന്നും കോടതി പറഞ്ഞു. മൗലികാവകാശങ്ങളിൽ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നവംബർ 30ന് ബംഗളൂരുവിൽ സഹോദരന്റെ വീട്ടിലെത്തി നദീംഖാനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ് ശ്രമിച്ചതിനെതിരെ രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് തയാറാക്കിയ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീംഖാനും എ.പി.സി.ആറും കോടതിയെ സമീപിച്ചത്. രാജ്യത്ത് വിവിധ ഇടങ്ങളിൽ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ പരാമർശിച്ച് എ.പി.സി.ആർ ജാമിയ നഗറിൽ നടത്തിയ പ്രദർശനത്തിൽ നദീംഖാൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ഡൽഹി പൊലീസ് ആരോപിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു. നദീം, അഖ്‌ലാഖ്, രോഹിത് വെമുല, പെഹ്‌ലു ഖാൻ എന്നിവരെക്കുറിച്ച് വിഡിയോയിൽ നദീംഖാൻ സംസാരിക്കുന്നു.

2020ലെ ഷഹീൻ ബാഗ് പ്രതിഷേധം, ഡൽഹി കലാപം എന്നിവ പരാമർശിക്കുന്നതുവഴി ഒരു പ്രത്യേക സമൂഹത്തെ ഇരകളായി ചിത്രീകരിക്കുകയും കലാപത്തിന് പ്രേരിക്കുകയും ചെയ്തുവെന്നും ഡൽഹി പൊലീസ് പറയുന്നു. ഖാനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ താര നരുല, തമന്ന പങ്കജ്, ശിവാംഗി ശർമ, അഹമ്മദ് ഇബ്രാഹിം, രൂപാലി സാമുവൽ എന്നിവർ ഹാജരായി.

പൊലീസുകാർക്കെതിരെ നടപടി വേണം -പ്രശാന്ത് ഭൂഷൻ

ന്യൂഡൽഹി: നദീം ഖാനെതിരെ തെറ്റായ കേസെടുത്തതിനും ഭീഷണിപ്പെടുത്തിയതിനും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷൺ. രാജ്യത്ത്‌ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു.

മസ്ജിദുകളുടെ അടിയിൽ അമ്പലമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. നിരപരാധികളുടെ വീടുകൾ ഇടിച്ച്‌ നിരത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവരെ ശത്രുപക്ഷത്ത് നിർത്തുകയാണ്. നദീമിനെതിരെ ഡൽഹി പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ ഗൗരവതരമായ നിയമലംഘനങ്ങളൊന്നുമില്ല. എന്നിട്ടും 2000 കിലോമീറ്ററോളം സഞ്ചരിച്ച്‌ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസ്‌ ബംഗളൂരുവിൽ എത്തിയത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. കവിത ശ്രീവാസ്തവ, ഡോ. സയ്യിദ ഹാമിദ്‌, സുപ്രീംകോടതി അഭിഭാഷകൻ നിസാം പാഷ, മനോജ് ഝാ, ഫാറ നഖ്‍വി എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nadeem Khan
News Summary - HC protects activist Nadeem Khan from arrest until Friday
Next Story