മഹ്ബൂബക്കെതിരായ ഇ.ഡി സമൻസിന് സ്റ്റേയില്ല
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കെതിരായ സമൻസ് സ്റ്റേ ചെയ്യാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. പി.ഡി.പി നേതാവുകൂടിയായ മഹ്ബൂബക്ക് പരിരക്ഷയൊന്നും നൽകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വിഷയത്തിൽ കൂടുതൽ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഇ.ഡിയോട് ആവശ്യപ്പെട്ടു. മഹ്ബൂബ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകണമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മഹ്ബൂബ നേരിട്ട് ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യം തടയണമെന്ന് അവർക്കുവേണ്ടി കോടതിയിൽ എത്തിയ മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വിസമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.