യോഗ ദിനം: ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡൽഹി ഹൈകോടതി യോഗ ക്ലാസുകൾ ആരംഭിച്ചു. കോടതിയിലെ ജീവനക്കാർക്കും ജഡ്ജിമാർക്കുമാണ് ക്ലാസുകൾ നൽകുക. ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിതായിയാണ് യോഗ ക്ലാസിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ജസ്റ്റിസ് പി.എസ് തേജി, സി. ഹരിശങ്കർ എന്നിവരും ജൂൺ ഒമ്പതിന് നടന്ന ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ള ജഡ്ജിമാരും ക്ലാസിൽ പെങ്കടുക്കുന്നുണ്ട്.
യോഗ ക്ലാസുകൾ ആരംഭിക്കുക എന്നത് ചീഫ് ജസ്റ്റിസിെൻറ ആശയമാണെന്നാണ് സൂചന. യോഗ ജീവനക്കാരുടെയും ജഡ്ജിമാരുടെയും സമ്മർദ്ദം കുറക്കുന്നതിന് സഹായിക്കുമെന്നാണ് ചീഫ് ജസ്റ്റിസിെൻറ പക്ഷം. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാകും ആദ്യ ഘട്ടത്തിൽ ക്ലാസുകൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.