െഎ.എസ് ബന്ധം: അരീബ് മജീദിന് ഹൈകോടതി ജാമ്യം
text_fieldsമുംബൈ: സിറിയയിൽനിന്ന് തിരിച്ചെത്തി അറസ്റ്റിലായ അരീബ് മജീദിന് വിചാരണ കോടതി ജാമ്യം നൽകിയതിന് എതിരെയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) അപ്പീൽ ബോംെബ ഹൈകോടതി തള്ളി. വിചാരണയുടെ കാലതാമസവും ആറു വർഷമായി അരീബ് ജയിലിലാണെന്നതും പരിഗണിച്ച് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ചാണ് ചൊവ്വാഴ്ച വിധിപറഞ്ഞത്.
അപ്പീൽ നൽകുന്നതുവരെ വിധി മരവിപ്പിക്കണമെന്ന എൻ.െഎ.എയുടെ അപേക്ഷയും കോടതി തള്ളി. ഉച്ചക്ക് മൂന്നിനകം കോടതിയുടെ ജാമ്യ ഉത്തരവ് ബോംെബ സെൻട്രൽ ജയിൽ സൂപ്രണ്ടിന് എത്തിക്കാനും കോടതി നിർദേശിച്ചു. അരീബ് സാക്ഷികളെ സ്വാധീനിക്കുമെന്ന എൻ.െഎ.എ വാദവും കോടതി തള്ളി.
ഡോക്ടർമാരും എൻജിനീയർമാരുമുള്ള കുടുംബത്തിൽനിന്നാണ് അരീബെന്നും സിവിൽ എൻജിനീയറിങ് പഠനത്തിനിടയിലാണ് സിറിയയിൽ പോയതും തെറ്റ് തിരിച്ചറിഞ്ഞ് തിരിച്ചെത്തിയതെന്നും കോടതി പറഞ്ഞു. വിചാരണ കോടതിയിൽ തെറ്റ് അയാൾ ഏറ്റുപറഞ്ഞത് ചൂണ്ടിക്കാട്ടിയ കോടതി എൻ.െഎ.എ കോടതിയിലും തങ്ങൾക്ക് മുമ്പിലും സ്വന്തം കേസ് വാദിച്ച അരീബിെൻറ അച്ചടക്കവും ഒാർമപ്പെടുത്തി.
എന്നാൽ, ജാമ്യ ഉപാധികൾ കടുപ്പിക്കാമെന്ന് കോടതി സമ്മതിച്ചു. കഴിഞ്ഞ വർഷം മാർച്ച് 17നാണ് വിചാരണ കോടതി അരീബിന് ജാമ്യം നൽകിയത്. എന്നാൽ, അപ്പീലിന് പോകാൻ എൻ.െഎ.എക്ക് സമയം നൽകിയ കോടതി വിധി മരവിപ്പിച്ചിരുന്നു. 49 സാക്ഷികളെ വിസ്തരിച്ചതിൽനിന്ന് കേസിൽ കഴമ്പില്ലെന്ന് കരുതുന്നുവെന്ന വിചാരണ കോടതി പരാമർശം ഹൈകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.