വി.െഎ.പി യാത്രക്കാർക്ക് ടോൾ പ്ലാസയിൽ പ്രത്യേക വരി വേണമെന്ന് ഹൈകോടതി
text_fieldsചെന്നൈ: വി.െഎ.പി യാത്രക്കാർക്ക് ടോൾ പ്ലാസയിൽ പ്രത്യേക വരി വേണമെന്ന് നാഷണൽ ൈഹവേ അതോറിറ്റിയോട് മദ്രാസ് ഹൈകോടതി. ജഡ്ജിമാരുൾപ്പടെയുള്ളവർക്ക് കടന്ന് പോകാൻ പ്രേത്യക വരി ഏർപ്പെടുത്തണമെന്നാണ് ഹൈകോടതിയുടെ നിർദേശം. ജഡ്ജിമാരുൾപ്പടെയുള്ളവർ ടോൾ പ്ലാസകളിൽ കാത്തുനിന്ന് അവരുടെ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ജസ്റ്റിസുമാരായ ജി.രമേശ്, എം.വി മുരളീധരൻ എന്നിവർ പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. രാജ്യം മുഴുവൻ കോടതിയുടെ പുതിയ ഉത്തരവ് ബാധകമാണ്. സിറ്റിങ് ജഡ്ജിമാർക്കും വി.െഎ.പികൾക്കുമുള്ള പ്രത്യേക ലൈനിൽ മറ്റ് വാഹനങ്ങൾ ഇല്ലെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും ഹൈകോടതിയുടെ നിർദേശമുണ്ട്.
ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി കൃത്യമായി പാലിച്ചില്ലെങ്കിൽ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈകോടതി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.