സ്ത്രീവിരുദ്ധ പ്രസ്താവന: എം.എൽ.എ ഖേദം പ്രകടിപ്പിച്ചു; വിഷയം അവസാനിച്ചു- ബി.ജെ.പി
text_fieldsമുംബൈ: ബി.ജെ.പി എം.എൽ.എ രാം കദം നടത്തിയ വിവാദ പരാമർശത്തിന് എണ്ണ ഒഴിക്കലല്ലാതെ ജനകീയ പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന് ശ്രദ്ധയില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി.
പ്രണയാഭ്യർഥന നിരസിക്കുന്ന െപൺകുട്ടികളെ തട്ടിെക്കാണ്ടുവന്നു തരാമെന്നതായിരുന്നു ഘാട്കൂപ്പറിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ രാം കദമിെൻറ വിവാദ പ്രസ്താവന. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ രാം കദമിെനതിരെ നടപടി സ്വീകരിക്കണമെന്ന് ശിവസേന വരെ ആവശ്യപ്പെട്ടിരുന്നു.
വിവാദ പരാമർശത്തിൽ എം.എൽ.എ പിന്നീട് ഖേദം പ്രകടിപ്പിച്ചു. എം.എൽ.എ ഖേദം പ്രകടിപ്പിച്ചതിനാൽ വിഷയം അവിടെ തീർന്നുെവന്ന് ബി.ജെ.പി വാക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. എം.എൽ.എയുടെ ഖേദപ്രകടനത്തോടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ വിഷയം കഴിഞ്ഞു. ഇനി അതിൻമേൽ പ്രതികരണത്തിെൻറ ആവശ്യമില്ലെന്നും ഭണ്ഡാരി പറഞ്ഞു.
പ്രതിപക്ഷത്തിന് സംസ്ഥാനത്തിെൻറ യഥാർഥ പ്രശ്നങ്ങളിൽ നിലപാട് സ്വീകരിക്കാൻ താത്പര്യമില്ല. അതുകൊണ്ടാണ് കദമിെനതിരെ അധിക്ഷേപം തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘നിങ്ങൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും അവൾ അത് നിരസിക്കുകയും ചെയ്താൽ നിങ്ങൾ മാതാപിതാക്കളെയും കൂട്ടി എെൻറയടുത്ത് വരുക. അവർക്കുകൂടി പെൺകുട്ടിയെ ഇഷ്ടമായാൽ ഞാനവളെ തട്ടിക്കൊണ്ടുവന്ന് നിങ്ങൾക്ക് തരും’’ -ഇതായിരുന്നു രാം കദമിെൻറ വാക്കുകൾ. ജന്മാഷ്ടമിദിനത്തിൽ മനുഷ്യഗോപുരം തീർത്ത് ഉയരങ്ങളിൽ തൂക്കിയിട്ട വെണ്ണക്കുടം ഉടയ്ക്കുന്ന ദഹി ഹണ്ടി ആഘോഷത്തിനിടെയാണ് കദമിെൻറ വാഗ്ദാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.