അവൻ ഗുണ്ടയാണ്, വധശിക്ഷ നൽകണം- മന്ത്രിപുത്രനെതിരെ കൊല്ലെപ്പട്ട കർഷകന്‍റെ കുടുംബം
text_fieldsപട്ന: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ചിരുന്ന കാർ പാഞ്ഞുകയറിയും തുടർന്നുണ്ടായ സംഘർഷത്തിലും നാലുകർഷകർക്ക് ഉൾപ്പെടെ ഒമ്പതുപേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടും.
ജീവൻ നഷ്ടമായ കർഷകരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്ന ലവ്പ്രീത് സിങ്ങെന്ന 19കാരൻ. ലവ്പ്രീതിന്റെ കൊലപാതകത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ കുടുംബം.
മാതാവ് 45കാരിയായ സത്വീന്ദർ കൗർ ഏകമകൻ നഷ്ടമായതിന്റെ വേദനയിൽ ദിവസങ്ങളായി ഭക്ഷണം പോലും കഴിച്ചിട്ടില്ല. സംഭവത്തിന് ശേഷം മൂന്നുതവണ ഇവരെ ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗഗൻദീപ് കൗർ, അമൻദീപ് കൗർ എന്നീ സഹോദരിമാരാണ് ലവ്പ്രീതിന്. ഇരുവരും അമ്മയെ പരിചരിക്കുകയും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല.
പാലിയയിലെ ചൗഖര പ്രദേശത്താണ് ലവ് പ്രീതിന്‍റെ കുടുംബം താമസിക്കുന്നത്. സിഖ് കർഷകരാണ് ഇവിടെ അധികവും. കരിമ്പ് കൃഷിക്കൊപ്പം നെല്ലും വാഴയും കൃഷി ചെയ്യുന്ന പ്രദേശമാണിവിടം.
ഞായറാഴ്ച കർഷക പ്രതിഷേധത്തിൽ പെങ്കടുക്കുന്നതിനായി വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു ലവ്പ്രീത്. സ്ഥലം എം.പിയും കേന്ദ്രമന്ത്രി അജയ് മിശ്രയും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പെങ്കടുക്കുന്ന തിക്കുനിയയിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധ മാർച്ചിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. ലവ് പ്രീത് ഉൾപ്പെടെ മറ്റു മൂന്നുകർഷകർക്ക് കൂടി ജീവൻ നഷ്ടമായി. എന്നാൽ, ആശിഷ് മിശ്ര സംഭവ സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം.
മാധ്യമങ്ങൾ ഗോഡി മീഡിയയാണെന്നും മുഖ്യധാരാ മാധ്യമങ്ങൾ തങ്ങളുടെ പ്രസ്താവനകളെ വളച്ചൊടിക്കുകയാണെന്നും ലവ് പ്രീതിന്‍റെ അടുത്ത ബന്ധുവായ കേവൽ സിങ് പറഞ്ഞു.
െചാവ്വാഴ്ച ലവ്്പ്രീതിന്റെ അന്ത്യകർമങ്ങൾ നടത്തി. വളരെയധികം പ്രതിഷേധങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ അട്ടിമറിച്ചേക്കുമെന്ന ആശങ്കയും കുടുംബം പങ്കുവെച്ചു.
ലവ്പ്രീതിന്റെ കുടുംബത്തെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് സംസ്കാരം നടത്താൻ തയാറായത്. കൊല്ലപ്പെട്ട നച്ചധാർ സിങ്ങിന്‍റെ മൃതദേഹവുമായും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വാക്കുനൽകി. കൂടാതെ യു.പി സർക്കാറിന്‍റെ ധനസഹായ തുകയായ 45ലക്ഷത്തിന്‍റെ ചെക്കും കൈമാറി. എന്നാൽ, കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്‍റെ വിവരങ്ങൾ ഇതുവരെ കൈമാറിയില്ലെന്ന് കുടുംബം ആരോപിച്ചു.
'തെരുവിൽ ഒരു നായ് നിൽക്കുന്നതുകണ്ടാൽ ഒരാൾ വാഹനം നിർത്തുകയും അതിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യും. എന്‍റെ മകൻ നായയെക്കാൾ മോശമാണോ?' -ലവ്പ്രീതിന്റെ പിതാവ് 42കാരനായ സത്നം സിങ് േചാദിച്ചു.
ഖേരി എം.പിയായ അജയ് മിശ്രയെ ഉടൻ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ആശിഷ് മിശ്രക്ക് വധശിക്ഷ ലഭിച്ചാൽ മാത്രമേ കുടുംബത്തിന് നീതി ലഭിക്കൂവെന്നും 'ദ വയർ' ഓൺലൈനിനോട് പറഞ്ഞു. 'അവൻ ഒരു ഗുണ്ടയാണ്. മറ്റു മനുഷ്യർക്ക് ഭീഷണിയാണ്. അവന് വധശിക്ഷ നൽകണം' -ആശിഷ് മിശ്രക്കെതിരെ പിതാവ് രംഗത്തെത്തി.
ഐ.ഇ.എൽ.ടി.എസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു ലവ്പ്രീത്. ആസ്ത്രേലിയയിലേക്ക് പോകാനും അവിടെ ജോലി ചെയ്യാനുമായിരുന്നു ലവ് പ്രീതിന്‍റെ ആഗ്രഹം. 'എന്‍റെ മകന് അധികം ആഗ്രഹങ്ങളില്ലായിരുന്നു. എല്ലാ ഉത്തരവാദിത്തമുള്ള മക്കളെയും പോലെ നന്നായി സമ്പാദിച്ച് കുടുംബത്തിന്‍റെ കടങ്ങളിൽനിന്ന് കരകയറ്റണമെന്നും വീടിന്‍റെ നില മെച്ചപ്പെടുത്തണമെന്നും അവൻ ആഗ്രഹിച്ചിരുന്നു' -പിതാവ് പറഞ്ഞു.
പ്രതിഷേധക്കാരെ പിറകിൽനിന്നും കാറുെകാണ്ട് ഇടിച്ചുവീഴ്ത്തിയതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സംഭവത്തിന്‍റെ ദൃക്സാക്ഷിയായ സത്നം പറയുന്നു.
പരിക്കേറ്റ ലവ്പ്രീതിനെ ആദ്യം നിഖാസൻ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെനിന്ന് ലക്ഷ്മിപൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 'അവിടേക്കുള്ള യാത്രക്കിടെ അവൻ മരിച്ചു' -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എ.എ.പി നേതാവ് സജ്ഞയ് സിങ്ങും ലവ്പ്രീതിന്റെ വീട് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.