ബിധുരിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവ് രമേഷ് ബിധുരിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിധുരി ഒരിക്കലും സ്വന്തം കവിളിനെ കുറിച്ച് സംസാരിച്ചിട്ടില്ലായെന്ന് പ്രിയങ്ക പറഞ്ഞു.
സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. പരിഹാസ്യമായ പരാമർശമാണ് എം.എൽ.എയിൽ നിന്നും ഉണ്ടായതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യമാണ്. ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ബിധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നതാക്കും എന്നായിരുന്നു പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിധൂരിയുടെ മോശം പരാമര്‍ശം.
ബിജെപി സ്ത്രീവിരുദ്ധ പാര്‍ട്ടി എന്ന അതിരൂക്ഷ വിമര്‍ശനമാണ് സംഭവത്തിൽ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബിധൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും വിമര്‍ശനമുണ്ട്. ബിജെപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമര്‍ശം എന്ന് ആം ആദ്മിയും പ്രതികരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.