എല്ലാവരേയും സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചു; പിതാവിൻെറ ഓർമയിൽ രാഹുൽ
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം ചരമവാർഷികത്തിൽ പിതാവിനെ കുറിച്ചുള്ള ൈവകാരികമായ ഓർമ പങ്ക ുവെച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൻെറ പിതാവ് സ്നേഹമുള്ളവനും മാന്യനും വാത്സല്യമുള്ളയാളുമായിരുന് നെന്ന് രാഹുൽ സ്മരിച്ചു. ട്വിറ്ററിലൂടെയാണ് പിതാവിനെ കുറിച്ചുള്ള ഓർമകൾ രാഹുൽ പങ്കുവെച്ചത്.
My father was gentle, loving, kind & affectionate. He taught me to love & respect all beings. To never hate. To forgive.
— Rahul Gandhi (@RahulGandhi) May 21, 2019
I miss him.
On his death anniversary, I remember my father with love & gratitude.#RememberingRajivGandhi pic.twitter.com/sYPGu5jGFC
‘‘എൻെറ പിതാവ് മാന്യനും സ്നേഹം നിറഞ്ഞവനും ദയാലുവും വാത്സല്യം നിറഞ്ഞയാളുമായിരുന്നു. എല്ലാവരേയും സ്നേഹിക്കാനും ബഹുമാനിക്കാനും ഒരിക്കലും വെറുക്കാതിരിക്കാനും പൊറുക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. പിതാവിനെ സ്നേഹത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു’’-രാഹുൽ ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ ഒരു പഴയ ചിത്രത്തോടൊപ്പം രാജീവ് ഗാന്ധിക്ക് ആദരമർപ്പിക്കുന്ന സ്വന്തം ചിത്രവും ട്വീറ്റിനൊപ്പം രാഹുൽ പങ്കു വെച്ചിട്ടുണ്ട്.
കോൺഗ്രസ് ജനറൽ സെക്രട്ടറിയും മകളുമായ പ്രിയങ്ക ഗാന്ധി വാദ്രയും പിതാവിന് ആദരാഞ്ജലിയർപ്പിച്ചു. ‘‘നിങ്ങൾ എന്നും എൻെറ ഹീറോ ആയിരിക്കും’ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഹരിവംശ റായ് ബച്ചൻെറ അഗ്നീപത് എന്ന കവിതയിലെ ഏതാനും വരികൾ ചേർത്ത് രാജീവ് ഗാന്ധിയെ ആലിംഗനം ചെയ്ത് നിൽക്കുന്ന കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
You will always be my hero. pic.twitter.com/LYPciCD234
— Priyanka Gandhi Vadra (@priyankagandhi) May 21, 2019
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും രാവിലെ വീർ ഭൂമിയിലെത്തി പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.