അലറൽ മത്സരത്തിന് താൽപര്യമില്ല; അർണബിന് മറുപടിയുമായി അപർണ സെൻ
text_fieldsന്യൂഡൽഹി: തൻെറ വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടർ അർണബ് ഗോസ്വാമി വൺമാൻ ഷോ നടത്താൻ ശ്രമിച ്ചതിനെതിരെ സംവിധായക അപർണ സെൻ രംഗത്ത്. അർണബിനെപ്പോലെയുള്ള ഒരു വ്യക്തിയുമായി ഞാൻ അലറൽ മത്സരത്തിൽ ഏർപ്പെടില്ല. എ നിക്ക് താൽപ്പര്യമില്ല. ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രശ്നത്തെക്കുറിച്ച് അർണബ് എന്തുകൊണ്ട് സംസാരിക്കുന്നില ്ല? അതായത്, പ്രശ്നത്തെ വ്യതിചലിപ്പിക്കാനുള്ള ശ്രമാണ് അർണബിൻറേത്- അപർണ സെൻ ദി ക്വിൻറ് വെബ്സൈറ്റിനോട് പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ആൾകൂട്ട ആക്രമണത്തിനെതിരെ പ്രചരണം ആരംഭിക്കാത്തത്. സ്വച്ഛ് ഭാരത് കാമ്പെയ്‌ൻ പോലുള്ളവ സംഘടിപ്പിക്കുന്നുണ്ടല്ലോ. ആൾകൂട്ട ആക്രമണത്തിനെതിരെ അദ്ദേഹത്തിന് ഇത് ചെയ്യാൻ കഴിയില്ലേ. പാർലമെന്റിൽ പ്രധാനമന്ത്രി ഈ കൊലപാതകങ്ങളെ അപലപിച്ചു. ഇതിനെതിരായ നടപടിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണെന്നത് ശരിയാണ്. സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകാൻ മോദിക്ക് കഴിയും- അപർണാ സെൻ വ്യക്തമാക്കി.
ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണ് അർണബിനെ ചൊടിപ്പിച്ചത്. അസിഹിഷ്ണുതാ ലോബി എന്ന് വിശേഷിപ്പിച്ചായിരുന്നു അർണബിന്‍റെ ബഹളം. ചാനൽ കേന്ദ്രത്തിൽ ഇരുന്ന് ഫോണിൽ സംസാരിച്ച അർണബിന്‍റെ ശബ്ദം റിപ്പബ്ലിക് ടി.വി റിപ്പോർട്ടർ ലൗഡ്സ്പീക്കറിൽ വാർത്താ സമ്മേളനത്തിൽ കേൾപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതിയ തന്‍റെ നിലപാട് വ്യക്തമാക്കാനാണ് അപർണ സെൻ വാർത്താ സമ്മേളനം വിളിച്ചത്. ചാനലുകളിൽ ലൈവായി വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യവെ ഉച്ചത്തിൽ അലറി അർണബ് ചോദ്യങ്ങൾ ഉയർത്തുകയായിരുന്നു. എന്നാൽ, താങ്കൾക്ക് മറുപടി നൽകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി അപർണാ സെൻ വാർത്താ സമ്മേളനം തുടർന്നു. സ്റ്റുഡിയോയിൽനിന്ന് അർണബ് ചോദ്യം ചെയ്യലും തുടർന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.