പ്രധാനമന്ത്രിക്ക് എല്ലാവരും തന്‍റെ 'മൻകി ബാത്ത്' കേൾക്കണമെന്ന ആഗ്രഹം; പരിഹാസവുമായി പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രധാനമന്ത്രി എല്ലാവരും തന്‍റെ 'മൻകി ബാത്ത്' പ്രസംഗം കേൾക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും എന്നാൽ മറ്റുള്ളവരെ കേൾക്കാൻ അദ്ദേഹം തയാറല്ലെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
'എല്ലാവരും തന്‍റെ മൻകി ബാത്ത് കേൾക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാൽ അദ്ദേഹം ആരുപറയുന്നതും കേൾക്കാൻ തയാറല്ല' -പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള കാർട്ടൂൺ പങ്കുവെച്ചാണ് ഭൂഷന്റെ ട്വീറ്റ്.
ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി സംസാരിക്കുന്നതിനോ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനോ പ്രധാനമന്ത്രി മുൻകൈയെടുത്തിട്ടില്ല. മൻ കി ബാത്തിലൂടെയും മറ്റും കർഷക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത് പ്രതിപക്ഷ പാർട്ടികളാണെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു മോദി.
ഡിസംബർ 27ന് നരേന്ദ്രമോദി ഈ വർഷത്തെ അവസാന മൻ കി ബാത്തിൽ സംസാരിക്കും. മൻ കി ബാത്തിന്‍റെ സമയത്ത് എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ രംഗത്തെത്തിയിരുന്നു. നേരേത്ത കോവിഡ് പോരാളികളെ ആദരിക്കുന്നതിനായി പാത്രം കൊട്ടാനും വിളക്ക് തെളിയിക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ അതേ ആയുധം പ്രതിഷേധമായി സ്വീകരിക്കാനൊരുങ്ങുകയാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.