ഏഴ് വർഷത്തിനിടെ ആദ്യമായി 20 മിനിറ്റ് വൈകിയതിന് യുവാവിനെ ജോലിയിൽനിന്ന് പുറത്താക്കി; വൈകിയെത്തൽ സമരവുമായി സഹപ്രവർത്തകർ
text_fieldsഏഴ് വർഷത്തിനിടെ ആദ്യമായി ജോലിസ്ഥലത്ത് വൈകിയെത്തിയതിന് ജീവനക്കാരനെ തൊഴിലുടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ട ജീവനക്കാരന്റെ സഹപ്രവർത്തകരിൽ ഒരാളാണ് സംഭവം റെഡ്ഡിറ്റിൽ പങ്കുവെച്ചത്.
റെഡ്ഡിറ്റിലെ ആന്റി വർക്ക് ഫോറത്തിൽ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ആ കമ്പനിയിൽ ഏഴ് വർഷത്തിലേറെയായി ജീവനക്കാരൻ ജോലി ചെയ്തുവരികയാണ്. ആദ്യമായി വൈകിയെത്തിയതായി സഹപ്രവർത്തകൻ വെളിപ്പെടുത്തി. 20 മിനിറ്റ് വൈകി എത്തിയതിനാണ് അദ്ദേഹത്തെ പുറത്താക്കിയത്. സംഭവം എവിടെയാണ് നടന്നതെന്ന് അറിവായിട്ടില്ല.
ആളെ തിരിച്ചെടുക്കുന്നതുവരെ ഈ നീക്കത്തിൽ പ്രതിഷേധിക്കാൻ നിലവിലെ ജീവനക്കാർ തീരുമാനിച്ചതായി സഹപ്രവർത്തകൻ കൂട്ടിച്ചേർത്തു. "നാളെ, ഞാനും എന്റെ എല്ലാ സഹപ്രവർത്തകരും വൈകും. അവർ അവനെ വീണ്ടും ജോലിക്ക് എടുക്കുന്നത് വരെ വൈകി വരും" -കുറിപ്പിൽ സഹപ്രവർത്തകൻ പറയുന്നു. "ഏഴിലധികം വർഷമായി ഒരിക്കലും വൈകിയിട്ടില്ലാത്ത സഹപ്രവർത്തകൻ വൈകിയതിന് ആദ്യമായി ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്നു..." എന്ന അടിക്കുറിപ്പോടെയാണ് സംഭവം പങ്കുവെച്ചത്. പോസ്റ്റ് ഏകദേശം 79,000ലധികം ആളുകൾ അതിനോട് പ്രതികരിച്ചു. പലരും തൊഴിലുടമയുടെ നീക്കത്തെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.