സഹഅധ്യാപകർക്ക് ഉത്തരവാദിത്തമില്ല; വടിവാളുമായി സ്കൂളിലെത്തി പ്രധാനാധ്യാപകൻ
text_fieldsവടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതർ. അസമിലെ കച്ചാർ ജില്ലയിലെ ഒരു എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാൾ വീശി സ്കൂളിലെത്തിയത്. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 38കാരനായ ധൃതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തു.
സഹഅധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ താൻ അസ്വസ്ഥനായിരുന്നു എന്നും അവർക്ക് മുന്നറിയിപ്പ് നൽകാനാണ് വടിവാൾ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും ഇയാൾക്കെതിരെ അധികൃതർ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. സിൽച്ചാറിലെ താരാപൂർ സ്വദേശിയായ ധൃതിമേധ ദാസ് 11 വർഷമായി രാധാമാധവ് ബുനിയാദി സ്കൂളിലെ അധ്യാപകനാണ് .
സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത്. ഡിപ്പാർട്ട്മെന്റ് അദ്ദേഹത്തെ ഹെഡ്മാസ്റ്റർ സ്ഥാനത്ത് നിന്ന് നീക്കിയതായും അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായും കച്ചാർ ജില്ലയിലെ സ്കൂളുകളുടെ ഡെപ്യൂട്ടി ഇൻസ്പെക്ടർ പർവേസ് നീഹാൽ ഹസാരി എ.എൻ.ഐയോട് പറഞ്ഞു.
'സ്കൂളിലെ മുതിർന്ന അധ്യാപകന് ഹെഡ് മാസ്റ്ററുടെ ചുമതല നൽകിയിട്ടുണ്ട്. ധൃതിമേധ ദാസിനെ എന്റെ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ചില അധ്യാപകരുടെ ക്രമക്കേടുകൾ കാരണം ധൃതിമേധ ദാസ് കുപിതനും നിരാശനുമായിരുന്നെന്നും കത്തി കാണിച്ച് അവരെ താക്കീത് ചെയ്യാൻ ശ്രമിക്കുകയായിരുന്നു'-പർവേസ് നീഹാൽ ഹസാരി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.