ഹോംവർക്ക് ചെയ്യാത്തതിന് ക്രൂരശിക്ഷ: പ്രധാന അധ്യാപിക അറസ്റ്റിൽ
text_fieldsകോലാപുർ: ഹോംവർക്ക് പൂർത്തിയാക്കാത്ത വിദ്യാർഥിനികൾക്ക് ക്രൂര ശിക്ഷ നൽകിയ പ്രധാന അധ്യാപിക അറസ്റ്റിൽ. കോലാപൂരിനടുത്തെ ഭാവേശ്വരി സന്ദേശ് വിദ്യാലയ വിദ്യാലയത്തിലെ പ്രധാന അധ്യാപികയായ അശ്വിനി ദേവനാണ് അറസ്റ്റിലായത്. ഹോംവർക്ക് പൂർത്തിയാക്കാത്ത ആറ് വിദ്യാർഥികൾക്ക് 500 സിറ്റ് അപ്പായിരുന്നു അധ്യാപിക വിധിച്ച ശിക്ഷ. പരാതിയെ തുടർന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.
ദീപാവലി അവധി കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർഥികളുടെ നോട്ടുപുസ്തകം പരിശോധിക്കവെയാണ് എട്ടാം ക്ളാസിലെ ആറ് വിദ്യാർഥിനികൾ ഹോം വർക്ക് പൂർത്തിയാക്കാത്തതായി ശ്രദ്ധയിൽ പെട്ടത്. ഓരോരുത്തരോടും 500 സിറ്റ് അപ് വീതം എടുക്കാൻ അശ്വിനി ദേവൻ ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിക്ക് 300 സിറ്റ് അപ് എടുക്കാനെ കഴിഞ്ഞുള്ളൂ. കാലിൽ വേദനയും നീരും വന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ പതിാവ് ഇതേ സ്കൂളിലെ പ്യൂണായതിനാൽ രക്ഷിതാക്കൾ ആദ്യം പരാതി നൽകാൻ തയാറായിരുന്നില്ല.
പെൺകുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കാലിൽ തുടർച്ചയായി വിറയൽ അനുഭവപ്പെടുന്നുണ്ട്. ഇത് മാനസിക സംഘർഷം മൂലമാകാമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.