Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോൺ:...

ഒമിക്രോൺ: തമിഴ്​നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
ഒമിക്രോൺ: തമിഴ്​നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
cancel

ചെന്നൈ: ​രാജ്യത്​ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്​നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ചകളിലെ വാക്സിൻ ക്യാമ്പ്​ ശനിയാഴ്ചത്തേക്ക്​ മാറ്റുകയും ചെയ്തിട്ടുണ്ട്​. തമിഴ്​നാട്​ ആരോഗ്യമന്ത്രി എം.എ സുബ്രമണ്യനാണ്​ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്​. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട്​ ഡോസ്​ വാക്സിൻ സ്വീകരിച്ച ആളുകൾ വീട്ടുനിരീക്ഷണത്തിൽ തുടരണമെന്നും തമിഴ്​നാട്​ സർക്കാർ അറിയിച്ചു.

തമിഴ്​നാട്ടിൽ 2731 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥീരികരിച്ചത്​. ഒമ്പത്​ മരണവും റിപ്പോർട്ട്​ ചെയ്തു​. ചെന്നൈ ഉൾപ്പടെ അഞ്ച്​ ജില്ലകളിലാണ്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നത്​. കഴിഞ്ഞ ദിവസം 1400ഓളം പേർക്ക്​ ചെന്നൈയിൽ മാത്രം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള നടപടികളെല്ലാം തമിഴ്​നാട്ടിൽ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കേരളവുമായി അതിർത്തി പങ്കിടുന്ന ആറ്​ ജില്ലകളിലാണ്​ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്​. അതിർത്തി ചെക്​പോസ്റ്റുകളിൽ മൃഗക്ഷേമ വകുപ്പിന്‍റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Health Minister Ma Subramanian announces Sunday lockdown; more restrictions to follow
Next Story