Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശത്ത് നിന്നെത്തിയ...

വിദേശത്ത് നിന്നെത്തിയ 31 പേർക്ക് കോവിഡ്; ആരോഗ്യമന്ത്രി വിമാനത്താവളങ്ങൾ സന്ദർശിക്കും

text_fields
bookmark_border
വിദേശത്ത് നിന്നെത്തിയ 31 പേർക്ക് കോവിഡ്; ആരോഗ്യമന്ത്രി വിമാനത്താവളങ്ങൾ സന്ദർശിക്കും
cancel

ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിലെത്തിയവർക്കാണ് രോഗബാധയുണ്ടായത്. കേന്ദ്ര ആരോഗ്യമന്ത്രി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളം സന്ദർശിച്ച് സ്ഥിതി വിലയിരുത്തും.

പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 6000 പേരെ കഴിഞ്ഞ ദിവസങ്ങളിൽ ​പരിശോധിച്ചിരുന്നു. റാൻഡം പരിശോധനയാണ് നടത്തിയത്. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലാണ് പരിശോധന നടത്തിയത്.രാജ്യത്ത് ഇതുവരെ കോവിഡിന്റെ 200 വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചൈനയിൽ വീണ്ടും രോഗബാധക്ക് കാരണമായ ബി.എഫ് 7 വ​കഭേദവും ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്തെ കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം കോവിഡിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterCovid 19
News Summary - Health Minister To Visit Airport As 31 International Fliers Test Positive
Next Story