രാജ്യത്ത് 24 മണിക്കൂറിനിടെ 37 മരണം; സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക് ഷേമ മന്ത്രാലയം. ഇതോടെ കോവിഡ് മരണം 206 ആയി ഉയർന്നു.
ഇതുവരെ 6761 പേർക്ക് രോഗം സ്ഥിരീകരിച്ചു. 6039 പേർ ചികിത്സയി ലുണ്ട്. എന്നാൽ കോവിഡ് വൈറസിെൻറ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയോടെയും കരുതലോടെയും ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച 16,002 സാമ്പിളുകൾ പരിശോധിച്ചതിൽ 0.2 ശതമാനം കേസുകള്‍ മാത്രമാണ് പോസിറ്റീവ് ആയത്. വലിയതോതില്‍ രോഗം ബാധിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. റാപ്പിഡ് പരിശോധന നടത്താനുള്ള കിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ഉപയോഗത്തിനു വേണ്ടത് ഒരുകോടി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളാണ്. നിലവില്‍ 3.28 കോടി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ ലഭ്യമാണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു.
പഞ്ചാബിൽ സമൂഹ വ്യാപനം സംഭവിച്ചേക്കാമെന്നും യാത്ര ചെയ്യാത്ത 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞിരുന്നു. ഇന്ത്യയിൽ കോവിഡിെൻറ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.