രാജ്യത്തെ കോവിഡ് മുക്തി നിരക്ക് ഉയർന്നു; പരിശോധന വർധിപ്പിച്ചു -ആരോഗ്യ മന്ത്രാലയം
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.70 ലക്ഷം പേർ ഇതുവരെ കോവിഡിൽനിന്ന് മുക്തി നേടി. ഇത് ചികിത്സയലുള്ളവരുടേതിനേക്കാൾ 3.5 മടങ്ങ് കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണവും ഉയർത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഒറ്റദിവസം 68,584 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ കോവിഡ് ബാധിതരിൽ 62 ശതമാനവും ഉത്തർപ്രദേശ്, കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും ആന്ധ്രപ്രദേശ്, ഡൽഹി, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാെണന്നും പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇൗ സംസ്ഥാനങ്ങളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് 19െൻറ സാഹചര്യത്തിൽ പൊതു പരീക്ഷകൾക്കായി തയാറെടുക്കുന്ന എല്ലാവരും കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. മാസ്ക് കൃത്യമായി ധരിക്കണം. കൈകൾ ഇടക്കിടെ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യണം -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.