കോവിഡിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സ്വപ്നം കണ്ടവരാണ് ഗുജറാത്തിൽ എരിഞ്ഞൊടുങ്ങിയത്
text_fieldsഅഹമ്മദാബാദ്: കോവിഡിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ച് വരവിെൻറ പ്രതീക്ഷയിലായിരുന്ന മനുഷ്യരാണ് ഗുജറാത്തിലെ ആശുപത്രിയിൽ വെന്ത് മരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം റോക്കറ്റ് പോലെ ഉയരുകയാണ് ഗുജറാത്തിൽ. ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമത്തിനൊപ്പം അവശ്യത്തിന് കിടക്കകളുമില്ലാത്ത സാഹചര്യവും നിലനിൽക്കുന്നു. ഈ ഒരു സാഹചര്യത്തിലും ആശുപത്രികളിൽ പ്രവേശിക്കാൻ ഭാഗ്യം കിട്ടിയ മനുഷ്യരിൽ 18 പേർക്കാണ് ഭാറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായത്.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരൊക്കെ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് സ്വപ്നം കണ്ടിരുന്നിരിക്കണം. അവർക്ക് മേലാണ് നിർഭാഗ്യത്തിെൻറ കനലുകൾ കത്തിക്കയറിയത്. തീപിടുത്തത്തിൽ വെന്തും ശ്വാസംമുട്ടിയുമാണ് മിക്കവരും മരിച്ചത്. തീ പിടുത്തമറിഞ്ഞ് ഓടിക്കൂടിയവരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് 50 ഓളം പേരെ രക്ഷിച്ചത് ദുരന്തത്തിെൻറ വ്യാപ്തി കുറച്ചു.
തീ പിടിച്ച് കരിഞ്ഞുപോയ മനുഷ്യരെയാണ് ആശുപത്രിക്കുള്ളിൽ കാണാനായതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ചിലർ സ്ട്രെച്ചറുകളിലാണെങ്കിൽ മറ്റ് ചിലർ കിടക്കകളിലാണ് മരിച്ചു കിടന്നത്. ശവശരീര ഭാഗങ്ങൾ ചിതറിയ കാഴ്ചയായിരുന്നു എങ്ങും.
രൂക്ഷമായ തീയിൽ ഐ.സി.യു വാർഡ് പൂർണമായി കത്തിക്കഴിഞ്ഞു. വെൻറിലേറ്ററുകളും മരുന്നുകളും കിടക്കകളും എല്ലാം ചാരമായി മാറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പൂർണമായി കത്തിക്കരിഞ്ഞവരെ തിരിച്ചറിയാൻ ബന്ധുക്കൾ ഏറെ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. തീപിടുത്തം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത് അപകടത്തിെൻറ വ്യാപ്തി കുറച്ചുവെന്ന് പൊലീസ് പറഞ്ഞു. ജീവൻ തിരിച്ച് കിട്ടിയ കോവിഡ് രോഗികളിൽ പലരും തനിക്കൊപ്പമുണ്ടായിരുന്നവരെ തിരയുന്നത് കാണാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തില്‍ മരണം കുത്തനെ കൂടിയതിനെ തുടർന്ന് ശ്‌മശാനങ്ങളിൽ ഒഴിവില്ലാത്ത സാഹചര്യമാണ്. കോവിഡിനെ കൈകാര്യം ചെയ്യാനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികളില്‍ ഗുജറാത്ത് ഹൈകോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും ചികിത്സ ലഭിക്കാതെ രോഗികള്‍ ആശുപത്രിക്ക് പുറത്ത് മരിച്ചുവീഴുന്നത് ദു:ഖമുണ്ടാക്കുന്നുവെന്നും നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.